ആർജി കർ ബലാത്സംഗ കേസ്: പ്രതിക്ക് വധശിക്ഷ നൽകണമെന്ന് സിബിഐയുടെ ആവശ്യം

Anjana

RG Kar Murder Case

2024 ആഗസ്റ്റ് 9ന് പുലർച്ചെയാണ് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ സെമിനാർ ഹാളിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഡ്യൂട്ടിക്കിടയിൽ വിശ്രമിക്കാൻ പോയ യുവതിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പെടെ സാരമായി പരുക്കേറ്റിരുന്നു. മരിച്ചതിന്റെ പിറ്റേ ദിവസമാണ് ആശുപത്രിയുടെ മുകളിലത്തെ നിലയിൽ യുവഡോക്ടറെ കണ്ടെത്തിയത്. ഈ കേസിൽ പ്രതിയായ സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ കൽക്കട്ട ഹൈക്കോടതിയിൽ അപ്പീൽ നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ ക്രൂരകൃത്യത്തിന് സീൽദാ കോടതി “മരണം വരെ ജീവപര്യന്തം” ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, വിചാരണക്കോടതി വിധി പര്യാപ്തമല്ലെന്നും വധശിക്ഷ നൽകണമെന്നുമാണ് സിബിഐയുടെ വാദം. കുറ്റകൃത്യം “അപൂർവങ്ങളിൽ അപൂർവ്വം” എന്ന വിഭാഗത്തിൽ പെടുന്നതാണെന്നും സിബിഐ വാദിക്കുന്നു.

കോടതിവിധി അംഗീകരിക്കാൻ ആകില്ലെന്ന് അറിയിച്ച് ഡോക്ടേഴ്സ് പ്രതിഷേധിച്ചിരുന്നു. വിചാരണ കോടതി വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്ന് ഡോക്ടേഴ്സും ഇരയുടെ കുടുംബവും വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്നാണ് കുടുംബത്തിന്റെ ആവശ്യം. യുവഡോക്ടറുടെ മരണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ 24 മണിക്കൂർ സമയമെടുത്ത ബംഗാൾ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്.

  ജൽഗാവ് ട്രെയിൻ ദുരന്തം: 13 പേർ മരിച്ചു

റോയിക്ക് വധശിക്ഷ നൽകണമെന്ന സിബിഐയുടെ അപേക്ഷ തിങ്കളാഴ്ച അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് നിരസിച്ചിരുന്നു. കുറ്റകൃത്യം “അപൂർവമായ അപൂർവ” വിഭാഗത്തിൽ പെടുന്നില്ലെന്നായിരുന്നു ജഡ്ജിയുടെ വാദം. തിങ്കളാഴ്ചയാണ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ തടവും 50,000 രൂപ പിഴയും കൊൽക്കത്ത കോടതി ശിക്ഷ വിധിച്ചത്.

പിന്നാലെ സഞ്ജയ് റോയ് അറസ്റ്റിലാവുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. ആഗസ്റ്റ് 18ന് തന്നെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജൂനിയർ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയിക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ പര്യാപ്തമല്ലെന്ന് കാണിച്ചാണ് സിബിഐ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷയ്ക്ക് അർഹമായ കേസിനെ “അപൂർവങ്ങളിൽ അപൂർവ്വം” എന്ന് തരംതിരിക്കാൻ നിർദ്ദേശിക്കുന്ന നിയമോപദേശം സിബിഐക്ക് ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Story Highlights: CBI appeals to Calcutta High Court for the death penalty for Sanjay Roy, convicted in the RG Kar medical college rape and murder case.

  പുതുപ്പാടിയിൽ അമ്മയെ മകൻ കൊലപ്പെടുത്തി
Related Posts
കഠിനംകുളം കൊലപാതകം: പ്രതി ജോൺസൺ ഔസേപ്പ് പിടിയിൽ
Katinamkulam Murder

കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. Read more

കഠിനംകുളം കൊലപാതകം: ഫിസിയോതെറാപ്പിസ്റ്റ് പ്രതി
Kadhinamkulam Murder

കഠിനംകുളത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഫിസിയോതെറാപ്പിസ്റ്റാണെന്ന് പോലീസ്. കൊല്ലം സ്വദേശിയായ ജോൺസൺ Read more

ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞു: ഭർത്താവ് അറസ്റ്റിൽ
Murder

ആന്ധ്രപ്രദേശിൽ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞ ഭർത്താവിനെ പോലീസ് Read more

ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ
Murder

ഹൈദരാബാദിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ച ഭർത്താവിനെ Read more

കഠിനംകുളം കൊലപാതകം: ഇൻസ്റ്റാഗ്രാം സുഹൃത്ത് അറസ്റ്റിൽ
Kadinamkulam Murder

കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ. ഇൻസ്റ്റാഗ്രാം സുഹൃത്ത് ജോൺസൺ ഔസേപ്പാണ് Read more

കഠിനംകുളം കൊലപാതകം: യുവതിയുടെ സുഹൃത്ത് ജോൺസൺ അറസ്റ്റിൽ
Katinamkulam Murder

കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് ജോൺസൺ അറസ്റ്റിലായി. ഒരു വർഷത്തോളം അടുപ്പത്തിലായിരുന്ന Read more

  ഒരു വർഷത്തിനിടെ രണ്ട് യുവതികൾക്ക് വധശിക്ഷ; വിധി പറഞ്ഞത് ഒരേ ജഡ്ജി
മുവാറ്റുപുഴ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം
Muvattupuzha Murder

മുവാറ്റുപുഴയിലെ ഇഷ്ടിക കമ്പനിയിൽ നടന്ന കൊലപാതകക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. 2021 ജൂലൈ Read more

മകൻ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി: സൗദിയിലെ ജുബൈലിൽ ഞെട്ടിക്കുന്ന സംഭവം
Jubail Murder

സൗദി അറേബ്യയിലെ ജുബൈലിൽ പ്രവാസി മകന്റെ കൈകളാൽ കൊല്ലപ്പെട്ടു. ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് Read more

പുതുപ്പാടി കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്
Puthuppadi Murder

പുതുപ്പാടിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആഷിക്കിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. Read more

കഠിനംകുളം കൊലപാതകം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭർത്താവ്
Kadhinamkulam Murder

കഠിനംകുളത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ Read more

Leave a Comment