കേരള പബ്ലിക് സർവീസ് കമ്മീഷന്റെ 3 വകുപ്പുതല പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.പരീക്ഷകൾ ഈ മാസം 9,13 തീയതികളിൽ നടക്കും.ഈ മാസം 8, 11 തീയതികളിലും സെപ്റ്റംബർ 27നും നടത്താനിരുന്ന പരീക്ഷകൾക്കാണ് മാറ്റം.
പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്കു കൂടി ബാധകമായിട്ടുള്ള അക്കൗണ്ട് ടെസ്റ്റ് (ഹയർ) പാർട്ട് 2 പേപ്പർ 1 പരീക്ഷയും, കെഎസ്ഇബി ജീവനക്കാർക്കും ബാധകമായിട്ടുള്ള അക്കൗണ്ട് ടെസ് (ഹയർ) പാർട്ട് 2 – പേപ്പർ 1 പരീക്ഷയും ഈ മാസം 13 ആം തീയതി ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടക്കുന്നതാണ്.
അക്കൗണ്ട്ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് – പേപ്പർ 1, 2 എന്നീ പരീക്ഷകൾ ഈ മാസം 9 ആം തീയതി നടത്തും.പേപ്പർ 1, 2 പരീക്ഷകൾ 2 ഘട്ടങ്ങളായി രാവിലെ 10മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 4 വരെയുമാണ് നടത്തുക.
പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.പരീക്ഷാ സമയത്തിന് അരമണിക്കൂർ മുൻപ് ഉദ്യോഗാർത്ഥികൾ പരീക്ഷാ സെന്ററുകളിൽ ഹാജരാകുക.
ഈ മാസം 8, 11 തീയതികളിൽ നടത്താനിരിക്കുന്ന മറ്റു വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ല.
Story highlight : Revised date and time of PSC examination announced