
തിരുവനന്തപുരം: ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി .
അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂമന്ത്രി കെ രാജൻ ഉറപ്പ് പറയുന്നു.പൊതുജനത്തിന് വകുപ്പിനെ സംബന്ധിക്കുന്ന പരാതികളും സംശയങ്ങളും അറിയിക്കാനായി അവസരമൊരുക്കുമെന്നും കെ രാജൻ അറിയിച്ചു.
ഇതിനായി കോൾസെന്ററുകൾ തുറക്കാനാണ് റവന്യൂവകുപ്പ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ജനോപകാരപ്രദമായ പല നടപടികൾക്കും അധികാരത്തിലേറിയ ശേഷം തുടക്കം കുറിക്കാൻ ആയെന്നാണ് സർക്കാരിന്റെ അവകാശവാദം.
അർഹതപ്പെട്ട എല്ലാവർക്കും ഭൂമി ഉറപ്പാക്കുമെന്നും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനായി ലാന്റ് ബാങ്കും , ഡിജിറ്റൽ സർവേയും അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ റീ സർവ്വേ നാല് വർഷം കൊണ്ട് പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളിലെ എല്ലാ സേവനങ്ങളും ഓൺലൈനാക്കുകയാണ്.
കേരളത്തെ ഇന്ത്യയിലാദ്യമായി യുണീക് തണ്ടപ്പേര് ഏർപ്പെടുത്തുന്ന സംസ്ഥാനമാക്കാൻ ഒരുങ്ങുകയാണ് റവന്യു വകുപ്പ്.
Story Highlight :revenue minister claims department has made huge strides forward in past days since new government came into power