എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്യമെമ്പാടും ആവേശപൂർവ്വം കൊണ്ടാടി. റിപ്പബ്ലിക് ദിന പരേഡിന് രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യ പഥിൽ എത്തിച്ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആയിരുന്നു ഇത്തവണത്തെ മുഖ്യാതിഥി.
പരേഡിൽ കര, വ്യോമ, നാവിക സേനാവിഭാഗങ്ങളുടെ പ്രകടനങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളുടെ 31 നിശ്ചലദൃശ്യങ്ങളും അണിനിരന്നു. 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണാഭമായ കാഴ്ചകൾ ഒരുക്കി. ഇന്തോനേഷ്യൻ കരസേനയും പരേഡിൽ പങ്കെടുത്തു.
തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനം ഇത്തവണത്തെ പരേഡിന്റെ പ്രധാന ആകർഷണമായിരുന്നു. ‘സുവർണ ഇന്ത്യ പൈതൃകവും വികസനവും’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്.
പതിനായിരത്തോളം അതിഥികൾ കർത്തവ്യപഥിൽ അണിനിരന്ന പരേഡിന് സാക്ഷ്യം വഹിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് റിപ്പബ്ലിക് ദിനാഘോഷത്തെ ചൊല്ലി രാജ്യതലസ്ഥാനത്ത് ഒരുക്കിയിരുന്നത്. ഒന്നാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു എന്നതും ഇത്തവണത്തെ മുഖ്യാതിഥിയും ഇന്തോനേഷ്യൻ പ്രസിഡന്റാണെന്നതും ശ്രദ്ധേയമാണ്.
Story Highlights: India celebrated its 76th Republic Day with grand parade at Kartavya Path.