കുറഞ്ഞ വിലയിൽ വലിയ സ്ക്രീനുള്ള ടാബ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഷവോമി റെഡ്മി പാഡ് 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ആകർഷകമായ മൾട്ടിമീഡിയ അനുഭവം ലക്ഷ്യമിട്ട് എത്തുന്ന ഈ ടാബ്, വലിയ സ്ക്രീനും ബാറ്ററിയും കുറഞ്ഞ ചിലവിൽ ലഭ്യമാക്കുന്നു. റെഡ്മി പാഡ് 2 വിൻ്റെ പ്രധാന സവിശേഷതകളും വിലയും എവിടെയെല്ലാം ലഭ്യമാകുമെന്നും താഴെക്കൊടുക്കുന്നു.
റെഡ്മി പാഡ് 2-ൽ 2.5K റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള 11 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. സിനിമ, ഗെയിമിംഗ്, സംഗീതം തുടങ്ങിയ ആക്ടിവിറ്റികൾക്കായി ഡോൾബി അറ്റ്മോസിനെ പിന്തുണയ്ക്കുന്ന ക്വാഡ്-സ്പീക്കർ സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്. ഈ ടാബിന് കരുത്ത് പകരുന്നത് മീഡിയടെക് ഹീലിയോ ജി100-അൾട്രാ ചിപ്സെറ്റാണ്. 5 മെഗാപിക്സൽ മുൻ ക്യാമറയും പിന്നിൽ 8 മെഗാപിക്സൽ സെൻസറും ഇതിൽ ലഭ്യമാണ്. ()
18W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 9,000mAh ബാറ്ററിയാണ് ഈ ടാബിന്റെ പ്രധാന ആകർഷണം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഏറ്റവും പുതിയ ഹൈപ്പർഒഎസ് 2.0 സോഫ്റ്റ്വെയർ മികച്ച അനുഭവം നൽകുന്നു. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, ജെമിനി AI തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.
ഷവോമി ഈ ടാബ് മൂന്ന് വേരിയന്റുകളിലാണ് വിപണിയിലിറക്കുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് (വൈ-ഫൈ മാത്രം), 6 ജിബി + 128 ജിബി (വൈ-ഫൈ + 4 ജി), 8 ജിബി + 256 ജിബി (വൈ-ഫൈ + 4 ജി) എന്നിവയാണ് വേരിയന്റുകൾ. ()
4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയാണ് വില. 6 ജിബി + 128 ജിബി Wi-Fi + 4G മോഡലിന് 15,999 രൂപയും 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയുമാണ് വില.
ജൂൺ 24 മുതൽ റെഡ്മി പാഡ് 2 ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, തിരഞ്ഞെടുത്ത ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ ലഭ്യമാകും. ഗ്രേ, നീല എന്നീ നിറങ്ങളിൽ ടാബ് ലഭ്യമാണ്.
Story Highlights: കുറഞ്ഞ വിലയിൽ വലിയ സ്ക്രീനും മികച്ച ഫീച്ചറുകളുമായി റെഡ്മി പാഡ് 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു.