റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9ന് ഇന്ത്യയിൽ; എഐയും പുതിയ ക്യാമറ ഫീച്ചറുകളുമായി

നിവ ലേഖകൻ

Redmi Note 14 series India launch

ഷവോമി റെഡ്മി നോട്ട് 14 സിരീസിന്റെ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐയും പുതിയ ക്യാമറ ഫീച്ചറുകളും ഉൾപ്പെടുന്ന ഈ ഫോണുകൾ ഡിസംബർ 9ന് ഇന്ത്യയിൽ എത്തും. റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് സിരീസിൽ ഉൾപ്പെടുന്നത്. ഈ വർഷം സെപ്റ്റംബറിലാണ് ചൈനയിൽ നോട്ട് 14 സിരീസ് ആദ്യം അവതരിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെഡ്മി നോട്ട് 14 പ്രോയിൽ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷിങ് റേറ്റ്, 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ഡോൾബി വിഷൻ, എച്ച്ഡിആർ 10+ എന്നിവയുമുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50 എംപി സോണി എല്വൈടി-600 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ ക്യാമറ എന്നിവയും 20 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. 5110 എംഎഎച്ച് ബാറ്ററിയും 45 വാട്സ് ഫാസ്റ്റ് വയർഡ് ചാർജിംഗും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

  അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം

റെഡ്മി നോട്ട് 14 പ്രോ പ്ലസിൽ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഒഎല്ഇഡി ഡിസ്പ്ലെ, ഡോൾബി വിഷൻ, എച്ച്ഡിആര്10+, പിന്നിൽ ഗൊറില്ല ഗ്ലാസ് 7i, മുൻവശത്ത് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 എന്നിവയും ഉണ്ട്. സ്നാപ്ഡ്രാഗൺ 7എസ് ജെനറേഷന് 3 പ്രോസസറും 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഈ മോഡലിൽ 6,200 എംഎഎച്ച് ബാറ്ററിയും 90 വാട്സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ട്. ട്രിപ്പിൾ ക്യാമറയിൽ ഒഐഎസ് ഉള്ള ഒരു ഒമ്നിവിഷന് ലൈറ്റ് ഹണ്ടര് 800 സെൻസർ, 50 എംപി പോർട്രെയ്റ്റ് ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവയും 60fps-ൽ 1080p വീഡിയോ സപ്പോര്ട്ട് ചെയ്യുന്ന 20 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു.

Story Highlights: Xiaomi to launch Redmi Note 14 series with AI and new camera features in India on December 9

  വിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; ടെസ്റ്റിൽ കരുത്ത് വീണ്ടെടുത്ത് ടീം ഇന്ത്യ
Related Posts
എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് വരുന്നു; മാനദണ്ഡങ്ങളിൽ മാറ്റം
NIRF ranking

എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് ഏർപ്പെടുത്താൻ തീരുമാനിച്ചു. പിൻവലിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾക്കും, കൃത്യമായ Read more

കെയർ സ്റ്റാർമർ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഒക്ടോബറിൽ സന്ദർശനം
UK India relations

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

വിൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; ടെസ്റ്റിൽ കരുത്ത് വീണ്ടെടുത്ത് ടീം ഇന്ത്യ
India wins test

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര വിജയം. ഒരു ഇന്നിംഗ്സിനും 140 Read more

അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
India-Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. Read more

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

  ഇൻസ്റ്റഗ്രാം സംഭാഷണങ്ങൾ ചോർത്തുന്നില്ല; സിഇഒ ആദം മോസ്സേരിയുടെ വിശദീകരണം
India China flights

ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഇരു രാജ്യങ്ങളും Read more

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
Vladimir Putin India visit

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

ഏഷ്യാ കപ്പ്: കിരീടം കൈമാറാൻ പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി
Asia Cup trophy handover

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി Read more

Leave a Comment