റിപ്പോ നിരക്ക് മാറ്റമില്ലാതെ ആർബിഐ; വളർച്ചാ പ്രവചനം 7.2 ശതമാനം

Anjana

RBI repo rate unchanged

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തി. ആർബിഐയുടെ പണനയ യോഗമാണ് ഈ തീരുമാനമെടുത്തത്. രാജ്യത്തെ വ്യവസായ ലോകവും സാധാരണക്കാരും ഏറെ പ്രതീക്ഷയോടെയാണ് ഈ മാസം ഏഴിന് മുംബൈയിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തെ നോക്കിക്കണ്ടത്. എന്നാൽ, ആഗോള-ആഭ്യന്തര സാഹചര്യങ്ങൾ വിശകലനം ചെയ്ത ആറംഗ കമ്മിറ്റി നിരക്കിളവിന് സമയമായില്ലെന്ന നിഗമനത്തിലെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തൽക്കാലം പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് ആർബിഐ എത്തിയത്. കാലം തെറ്റിയെത്തിയ മഴ വിള കുറച്ചതും ഭക്ഷ്യ വിലക്കയറ്റം കൂടിയതും നിരക്കിളവിലേക്ക് കടക്കുന്നതിൽ നിന്ന് ധനനയക്കമ്മിറ്റിയെ വിലക്കി. പശ്ചിമേഷ്യയിലെ യുദ്ധഭീതി നിലനിൽക്കുന്നതും വിവിധ മേഖലകളിൽ സാമ്പത്തിക രംഗത്തെ ബാധിച്ചേക്കുമെന്ന് കമ്മിറ്റി കണക്കുകൂട്ടുന്നു.

സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് അര ശതമാനം നിരക്കിളവിന് തയ്യാറായതോടെ ആർബിഐയും സമാന നിലപാട് സ്വീകരിച്ച് പലിശ നിരക്ക് കുറച്ചേക്കുമെന്നായിരുന്നു പൊതു വിലയിരുത്തൽ. എന്നാൽ, സെപ്റ്റംബറിലെ വിലക്കയറ്റം കൂടിയേക്കുമെന്ന് കമ്മിറ്റി കണക്കുകൂട്ടുന്നു. അതേസമയം, 2025 ലെ ജിഡിപി നിരക്ക് പ്രവചനം 7.2 ശതമാനത്തിൽ നിലനിർത്താൻ തയ്യാറായത് വളർച്ചയിൽ കമ്മിറ്റിക്ക് ആശങ്കയില്ലെന്ന് വ്യക്തമാക്കുന്നു.

  ഇലോൺ മസ്‌ക് എക്സ് പ്രൊഫൈൽ മാറ്റി; 'കെക്കിയസ് മാക്സിമസ്' ആയി; ക്രിപ്റ്റോ വിപണിയിൽ ചലനം

Story Highlights: RBI maintains repo rate at 6.5% for the tenth consecutive time

Related Posts
ഓഹരി വിപണി തകർച്ചയിൽ; രൂപ ബലപ്പെടുത്താൻ റിസർവ് ബാങ്ക് ഡോളർ വിൽപ്പന തുടങ്ങി
RBI dollar sale rupee stabilization

ഓഹരി വിപണിയിലെ തിരിച്ചടിയും രൂപയുടെ മൂല്യത്തകർച്ചയും നേരിടാൻ റിസർവ് ബാങ്ക് ഡോളർ വിൽപ്പന Read more

സച്ചിൻ ബൻസലിൻ്റെ നവി ഫിൻസെർവ് ഉൾപ്പെടെ മൂന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് ആർബിഐ വിലക്കേർപ്പെടുത്തി
RBI ban Navi Finserv

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഫ്ലിപ്‌കാർട് സ്ഥാപകൻ സച്ചിൻ ബൻസലിൻ്റെ നവി ഫിൻസെർവിനെ Read more

  കെഎഫ്സിയുടെ നിക്ഷേപം നിയമപരം; ബോധപൂർവ്വമായ വീഴ്ചയില്ലെന്ന് ധനമന്ത്രി
യുപിഐ ലൈറ്റ് വാലറ്റ് പരിധി 5000 രൂപയായി ഉയര്‍ത്തി; ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍
UPI Lite wallet limit increase

യുപിഐ ലൈറ്റ് വാലറ്റ് പരിധി 2000 രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തി. Read more

സംരംഭക വർഷം പദ്ധതി: രണ്ടര വർഷത്തിനിടെ മൂന്ന് ലക്ഷം സംരംഭങ്ങൾ – മന്ത്രി പി രാജീവ്
Kerala Entrepreneurship Year scheme

കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ആവിഷ്കരിച്ച 'സംരംഭക വർഷം' പദ്ധതി വഴി രണ്ടര വർഷത്തിനിടെ Read more

യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി 500 രൂപയായി ഉയർത്തി; ഉപയോഗിക്കുന്നതെങ്ങനെ?
UPI Lite transaction limit

യുപിഐ സംവിധാനത്തിന്റെ വിപുലീകരിച്ച പതിപ്പായ യുപിഐ ലൈറ്റിന്റെ ഇടപാട് പരിധി 500 രൂപയായി Read more

ഇന്ത്യയുടെ വളർച്ചയിൽ നഗരങ്ങൾക്ക് പ്രധാന പങ്ക്; കൊച്ചി റിയൽ എസ്റ്റേറ്റ് ഹോട്ട്സ്പോട്ടായി മാറുന്നു
Indian cities, real estate growth, economic development

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നഗരങ്ങൾക്ക് പ്രധാന പങ്കുണ്ട്. 2050 ആകുമ്പോഴേക്കും 100 പ്രധാന Read more

  മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
ഷെയ്ഖ് ഹസീനയുടെ രാജി: ബംഗ്ലാദേശിന്റെ സാമ്പത്തിക പാതയിലെ വഴിത്തിരിവ്
Bangladesh economy Sheikh Hasina

ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് കൈവരിച്ച സാമ്പത്തിക വളർച്ചയും നേട്ടങ്ങളും വിശദീകരിക്കുന്നു. നിലവിലെ Read more

ഓഹരി വിപണിയിൽ തുടർച്ചയായ റെക്കോർഡ് നേട്ടങ്ങൾ

ഈ മാസം പതിനൊന്നാം തവണയും ഓഹരി വിപണി റെക്കോർഡ് തിരുത്തിക്കുറിച്ചു. 23 വ്യാപാര Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക