രൺവീർ ഷോ പുനരാരംഭിക്കാൻ സുപ്രീം കോടതിയുടെ ഉപാധികളോടെ അനുമതി

Anjana

Ranveer Allahabadia

യൂട്യൂബർ രൺവീർ അല്ലാബാദിയയുടെ ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാൻ സുപ്രീം കോടതി ഉപാധികളോടെ അനുമതി നൽകി. ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ ഷോയിൽ അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് വിവാദത്തിലായ അല്ലാബാദിയ, തന്റെ ഏക ഉപജീവനമാർഗം പോഡ്‌കാസ്റ്റ് ഷോ ആണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഷോയിൽ നിന്ന് കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പോഡ്‌കാസ്റ്റ് ഷോ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് അനുയോജ്യമായ വിധത്തിൽ ആയിരിക്കണമെന്നും ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി വ്യക്തമാക്കി. യൂട്യൂബിൽ 10.4 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള പോഡ്‌കാസ്റ്ററാണ് രൺവീർ അല്ലാബാദി. 280 ജീവനക്കാരുടെ ഉപജീവനമാർഗം ഈ ഷോയെ ആശ്രയിച്ചിരിക്കുന്നതിനാലാണ് പുനരാരംഭിക്കാൻ അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി.

കൊമേഡിയൻ സമയ് റെയ്‌ന അവതരിപ്പിക്കുന്ന ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ എന്ന പരിപാടിയിലെ വിധികർത്താവായിരുന്നു രൺവീർ. മത്സരാർത്ഥിയോട് അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നായിരുന്നു വിവാദ പരാമർശം. തുടർന്ന് വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു.

  കേരളത്തിന്റെ വ്യാവസായിക വളർച്ച: ശശി തരൂർ നിലപാട് തിരുത്തി

രൺവീറിനു പുറമെ, പരിപാടിയിലുണ്ടായിരുന്ന സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവർക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അല്ലാബാദിയയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ എടുക്കരുതെന്നും സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

Story Highlights: Supreme Court allows Ranveer Allahabadia’s podcast to resume with conditions after obscene remarks controversy.

Related Posts
രൺവീർ ഷോയ്ക്ക് സുപ്രീം കോടതിയുടെ അനുമതി
Ranveer Allahbadia

അശ്ലീല പരാമർശ വിവാദത്തിന് പിന്നാലെ രൺവീർ അല്ലാബാദിയയുടെ 'ദി രൺവീർ ഷോ' പുനരാരംഭിക്കാൻ Read more

  ട്വന്റിഫോർ സന്ദർശിച്ച് ഗവർണർ; കേരളത്തിൽ തുടരുമെന്ന് വ്യക്തമാക്കി
രൺവീർ അലാബാദിയയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
Ranveer Allahbadia

സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിലെ അശ്ലീല പരാമർശത്തിന് രൺവീർ അലാബാദിയയെ സുപ്രീം കോടതി രൂക്ഷമായി Read more

സുപ്രീം കോടതിയിൽ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റ് ഒഴിവുകൾ
Supreme Court Jobs

സുപ്രീം കോടതിയിൽ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് Read more

സംസ്ഥാന ജയിലുകളിലെ പ്രതിസന്ധി പരിഹരിക്കാൻ ഉന്നതതല സമിതി
Kerala Prisons

സുപ്രീം കോടതി നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ജയിലുകളിലെ അതിവൃദ്ധി, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ Read more

സുപ്രീംകോടതി ഉത്തരവ്: ഓർത്തഡോക്സ്-യാക്കോബായ പള്ളി തർക്കത്തിൽ വഴിത്തിരിവ്
Orthodox-Jacobite Church Dispute

ഓർത്തഡോക്സ്-യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീം കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. എറണാകുളം, പാലക്കാട് Read more

വിവാഹാനുമതി നിഷേധം ആത്മഹത്യാപ്രേരണയല്ല: സുപ്രീം കോടതി
Supreme Court

വിവാഹത്തിന് അനുമതി നിഷേധിച്ചതിന്റെ പേരിൽ യുവാവിന്റെ അമ്മയ്‌ക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രേരണ കുറ്റം സുപ്രീം Read more

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾ: സുപ്രീംകോടതി സ്റ്റേ തുടരുന്നു
Elephant Procession Restrictions

ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെയുള്ള സ്റ്റേ സുപ്രീംകോടതി തുടർന്നു. മൃഗസ്നേഹി സംഘടനകളുടെ Read more

  താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷം: പത്താംക്ലാസുകാരൻ മരിച്ചു
നടിയെ ആക്രമിച്ച കേസ്: പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു
Pulsar Suni

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. Read more

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു
Supreme Court Judge

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് Read more

കോടതികളിൽ എല്ലാവർക്കും പ്രത്യേക ശുചിമുറി; സുപ്രീം കോടതിയുടെ നിർദ്ദേശം
Supreme Court

കോടതികളിൽ പുരുഷന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്ക് പ്രത്യേക ശുചിമുറി സൗകര്യം ഏർപ്പെടുത്തണമെന്ന് Read more

Leave a Comment