Headlines

Politics

പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല; പി ആർ ഏജൻസി വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ടു

പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല; പി ആർ ഏജൻസി വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ടു

പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി ആർ ഏജൻസി ഉണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരാണ് ഈ പി ആർ ഏജൻസിയെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റ് മാത്രം മതിയാകില്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ എന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ ജനങ്ങൾ സ്വർണക്കള്ള കടത്തുകാരല്ലെന്നും സ്വർ‌ണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണമെന്നും പി ആർ ഏജൻസി ആരാണ് എന്താണ് ചെയ്യുന്നത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അൻവർ യുഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് മുന്നണിയിൽ അൻവറിനെ പ്രവേശിപ്പിക്കുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അൻവർ ഉന്നയിച്ച കാര്യങ്ങൾ നേരത്തെ പ്രതിപക്ഷവും പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Ramesh Chennithala criticizes CM Pinarayi Vijayan over The Hindu interview controversy and demands clarification on PR agency

More Headlines

മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖത്തിൽ മുൻ സിപിഐഎം എംഎൽഎയുടെ മകനും പിആർ ഏജൻസി സിഇഒയും ഉണ്ടായിരുന്നു
ഇറാന്‍ രഹസ്യ സേവന മേധാവി ഇസ്രയേല്‍ ചാരന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഹമദി നെജാദ്
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ; കേരളത്തിൽ എല്ലായിടത്തും മത്സരിക്കും
സിദ്ദിഖിന്റെ കേസിൽ സർക്കാരിന് പ്രത്യേക താൽപര്യമില്ല: മന്ത്രി പി. രാജീവ്
മുഖ്യമന്ത്രി രാജിവയ്ക്കണം; ദ ഹിന്ദു അഭിമുഖത്തിൽ രൂക്ഷ വിമർശനവുമായി പിവി അൻവർ
തൃശ്ശൂർ പൂരം അന്വേഷണ റിപ്പോർട്ട്: ഹൈക്കോടതിയിൽ സമർപ്പിക്കുന്നത് വൈകും
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
അധികാരപദവികൾ വേണ്ടെന്ന് കെടി ജലീൽ; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കും
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദം: സിപിഐ നാളെ നേതൃയോഗം ചേരും

Related posts

Leave a Reply

Required fields are marked *