പ്രിയങ്കാ ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിച്ച് രമേശ് ചെന്നിത്തല; രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമെന്ന് വിശേഷണം

Anjana

പ്രിയങ്കാ ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്ന് ചെന്നിത്തല വിശേഷിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1982-ൽ എൻ.എസ്.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാഗ്പൂർ സമ്മേളനത്തിലെ ഇന്ദിരാ ഗാന്ധിയുമായുള്ള ഓർമ്മകളും അദ്ദേഹം പങ്കുവച്ചു.

ആ സമ്മേളനത്തിൽ ആദ്യം ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ ഹിന്ദിയിൽ പ്രസംഗിക്കാൻ ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടതായും അതനുസരിച്ച് ഹിന്ദിയിൽ പ്രസംഗിച്ചതായും ചെന്നിത്തല വിവരിച്ചു. ‘ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു ചെറുപ്പക്കാരൻ നാഗ്പൂരിൽ വന്ന് ഹിന്ദിയിൽ നമ്മളോട് സംസാരിക്കുന്നു, ഇതാണ് ദേശീയോദ്ഗ്രഥനം’ എന്നായിരുന്നു ഇന്ദിരാ ഗാന്ധി ആ പ്രസംഗത്തെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗാന്ധി കുടുംബത്തിൽ നിന്നൊരാൾക്ക് കൂടി ഇന്ത്യൻ പാർലമെന്റിലേക്കെത്താൻ വയനാട് അരങ്ങൊരുക്കുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. പിറ്റേന്ന് മലയാള മാധ്യമങ്ങൾ വലിയ രീതിയിൽ ആ വാർത്ത കൈകാര്യം ചെയ്തതായും ‘സബാഷ് രമേശ്’ എന്നായിരുന്നു അന്നത്തെ ഒരു തലക്കെട്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ പ്രിയങ്ക ജയിച്ചു കയറുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Congress leader Ramesh Chennithala compares Priyanka Gandhi to Indira Gandhi, calling it the rise of a second Priyadarshini

Leave a Comment