Headlines

Crime News

രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍

രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍

നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ അമന്‍ പ്രീത് സിംഗ് ഹൈദരാബാദില്‍ നിന്ന് ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി. അമനോടൊപ്പം 5 ലഹരി മരുന്ന് വില്‍പ്പനക്കാരും പിടിയിലായി. ഇവരില്‍ നിന്ന് 35 ലക്ഷം രൂപ വില വരുന്ന 199 ഗ്രാം കൊക്കെയ്ന്‍ പിടികൂടി. ലഹരി മരുന്ന് വിതരണക്കാരില്‍ 2 പേര്‍ നൈജീരിയന്‍ സ്വദേശികളാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ബ്യൂറോ, സൈബരാബാദ് പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ടീം, രാജേന്ദ്രനഗര്‍ പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. മയക്കുമരുന്ന് കൂടാതെ സംഘത്തിന്റെ ബൈക്കുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. നൈജീരിയന്‍ സംഘം അമന്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി സംശയിക്കുന്നുണ്ട്.

സൈബറാബാദ് പോലീസ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, സംഘത്തില്‍ നിന്ന് അമന്‍ ലഹരി മരുന്ന് വാങ്ങിയിരുന്നു. മയക്കുമരുന്ന് വില്‍പ്പന സംഘത്തിന്റെ 13 ഉപഭോക്താക്കളില്‍ അഞ്ചുപേരെ പരിശോധിച്ചപ്പോള്‍ അവരുടെ ശരീരസ്രവങ്ങളില്‍ മയക്കുമരുന്നിന്റെ അംശങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം രാകുല്‍ പ്രീത് സിംഗിന് മയക്കുമരുന്ന് കടത്തും ഉപഭോഗവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി

Related posts