രാജ്യസഭയിൽ ഇന്ന് പ്രധാനമന്ത്രി മറുപടി പറയും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത

നിവ ലേഖകൻ

Updated on:

രാജ്യസഭയിൽ ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയും. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും പ്രക്ഷുബ്ധമായേക്കുമെന്നാണ് സൂചന. നീറ്റ്, യുജി പരീക്ഷാ ക്രമക്കേടിൽ ഇന്ന് രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം തുടരാനാണ് സാധ്യത. ഇന്നലെ ലോക്സഭയിൽ നൽകിയ മറുപടിയുടെ തുടർച്ചയായാണ് പ്രധാനമന്ത്രി രാജ്യസഭയിലും മറുപടി പറയുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് വിവരം. പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഇന്നലെ പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി നൽകിയിരുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റ പ്രതിപക്ഷത്തിന്റെ വേദന എനിക്ക് മനസിലാകുമെന്നും എൻഡിഎ മൂന്നാമതും വൻ വിജയം നേടിയെന്നും മോദി ലോക്സഭയിൽ പറഞ്ഞിരുന്നു. പ്രീണനരാഷ്ട്രീയമായിരുന്നു രാജ്യത്ത് കുറേക്കാലമായി ഉണ്ടായിരുന്നതെന്നും അവരെ ജനം തള്ളിക്കളഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഴിമതി പരമ്പരകളാണ് കോൺഗ്രസ് ഭരണകാലത്ത് നാം കണ്ടിരുന്നതെന്നും അഴിമതിയോട് സന്ധി ചെയ്യാത്ത തങ്ങളുടെ നയങ്ങൾക്ക് ജനങ്ങൾ അംഗീകാരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 250 മില്യൺ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മോദി പാർലമെന്റിൽ പറഞ്ഞിരുന്നു. ഇന്നലെ സഭയിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ മണിപ്പൂർ, മണിപ്പൂർ എന്ന് പ്രതിപക്ഷ അംഗങ്ങൾ ഉച്ചത്തിൽ ആവർത്തിച്ചുകൊണ്ടേയിരുന്നു.

  വഖഫ് ബിൽ: പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ അംഗങ്ങളോട് പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തു. ഇത് പ്രകാരം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ലോക്സഭാ സ്പീക്കർ ഓം ബിർല ഉയർത്തിയത്. പ്രതിപക്ഷത്തിന്റെ നടപടി ലോക്സഭയുടെ മര്യാദയ്ക്ക് ചേർന്നതല്ലെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും സ്പീക്കർ പറഞ്ഞിരുന്നു.

Related Posts
വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി

സംയുക്ത പാർലമെന്ററി സമിതി നിർദ്ദേശിച്ച ഭേദഗതികളോടെയാണ് വഖഫ് ബോർഡ് നിയമ ഭേദഗതി ബിൽ Read more

വഖഫ് നിയമ ഭേദഗതി ബിൽ: സ്ത്രീകൾക്കും അമുസ്ലിംങ്ങൾക്കും ബോർഡിൽ അംഗത്വം
Waqf Law Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിന്റെ പകർപ്പ് പുറത്ത്. സ്ത്രീകളും അമുസ്ലിംങ്ങളും വഖഫ് ബോർഡിൽ Read more

  വഖഫ് നിയമ ഭേദഗതി: കേരള എംപിമാർ അനുകൂലമായി വോട്ട് ചെയ്യണമെന്ന് കെസിബിസി
വഖഫ് ഭേദഗതി ബില്ലിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ട്
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലിനെ പാർലമെന്റിൽ എതിർക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. ബില്ലിനെ ഒറ്റക്കെട്ടായി Read more

വഖഫ് ബിൽ ചർച്ചയിൽ സിപിഐഎം എംപിമാർ പങ്കെടുക്കും
Waqf Bill

മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് ശേഷം സിപിഐഎം എംപിമാർ വഖഫ് ബിൽ ചർച്ചയിൽ Read more

വഖഫ് ബിൽ നാളെ ലോക്സഭയിൽ; എട്ട് മണിക്കൂർ ചർച്ച
Waqf Bill

വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് Read more

എമ്പുരാൻ വിവാദം: പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാർ
Empuraan controversy

എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ Read more

വഖഫ് ബിൽ: പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
Waqf Amendment Bill

വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. കെസിബിസിയും Read more

  ബിജെപിയെ കേരളത്തിൽ ആര് രക്ഷിക്കാൻ? രാജീവിന്റെ നിയമനത്തിൽ അത്ഭുതമില്ല: ബിനോയ് വിശ്വം
മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്
Modi RSS visit

പതിനൊന്ന് വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. മോദി Read more

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമെന്ന് പ്രധാനമന്ത്രി മോദി
RSS

രാജ്യസേവനത്തിന് ആർഎസ്എസ് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം Read more

മൻ കീ ബാത്തിൽ മോദി; മലയാളികൾക്ക് വിഷു ആശംസ
Mann Ki Baat

മൻ കീ ബാത്ത് പരിപാടിയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര Read more