ജോൺ ബ്രിട്ടാസിനുള്ള മറുപടിയുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത്. തനിക്കെതിരെ ഒരു പെൺകുട്ടിയും പരാതി നൽകിയിട്ടില്ലെന്നും, അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് അയച്ച ഇ.ഡി നോട്ടീസിന് കടലാസിന്റെ വിലപോലും കൽപ്പിക്കുന്നില്ലെന്നും സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു.
തന്നെ ഇത്രയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ബ്രിട്ടാസ് എന്ന് ഇപ്പോഴാണ് താൻ അറിയുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അദ്ദേഹത്തിന്റെ പാർട്ടിയാണ് മഞ്ചേരിയിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചത്. ഒരു തെറ്റും ചെയ്യാത്തതിനാൽ എല്ലാ വിചാരണകളും താൻ നേരിട്ടു. അന്നും ഇന്നും തന്റെ കുടുംബം തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന ഒരവസരമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്, തന്നെപ്പോലുള്ളവരെ പാർലമെൻറ് അംഗങ്ങളാക്കിയത് അവരാണ്. ഒരു നേതാവും അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ തയ്യാറാകരുത്. കൂടാതെ കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടി അതിൽ നിന്നും വ്യതിചലിക്കാൻ പാടില്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം താൻ മാധ്യമങ്ങളെ കാണുന്നതായിരിക്കും. മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി വരച്ച വരയിൽ നിർത്താനുള്ള ഒത്തുകളിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
സൈബർ ആക്രമണങ്ങളെക്കുറിച്ച് താൻ ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സൈബർ ആക്രമണം ഭയന്ന് തന്റെ നിലപാടുകളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല.
സിപിഐഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഇ.ഡി. നോട്ടീസ് അയച്ചതിലൂടെ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്നു. ഇതിന് കടലാസിന്റെ വിലപോലും കൽപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Rajmohan unnithan against john brittas



















