കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; വയനാട്ടിൽ റെഡ് അലർട്ട്

Anjana

കേരളത്തിലെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയാണ് മഴ കനക്കാൻ കാരണമാകുന്നത്. കേരള തീരത്ത് പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നും പ്രവചിക്കപ്പെടുന്നു.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴയും മറ്റിടങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. മഴ ശക്തമാകുന്നതിനാൽ, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിലും മാറ്റമുണ്ടായിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻകരുതലിന്റെ ഭാഗമായി വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.