Headlines

Health, Kerala News

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ട്: രാഹുൽഗാന്ധി.

കേരളത്തിൽ കോവിഡ് രാഹുൽ ഗാന്ധി
Photo Credits: Reuters

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ കോവിഡ് കേസുകൾ ആശങ്കാജനമായി വർദ്ധിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

‘കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാരോടും സുരക്ഷാ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരും സുരക്ഷിതമായിരിക്കുക.’- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കേരളത്തിൽ ഇന്നലെ മാത്രം 22,064 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 13.53 ആയിരുന്നു. മൂന്നു ദിവസമായി 22,000ന് മുകളിലാണ് സംസ്ഥാനത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ കേന്ദ്രം ആശങ്ക അറിയിച്ചിരുന്നു. തുടർന്ന് ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Story Highlights: Rahul gandhi tweeted about increased covid cases in kerala.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts