മധ്യപ്രദേശിലെ സൈനികര്ക്കും സ്ത്രീകള്ക്കും നേരെയുള്ള ആക്രമണം: ബിജെപി സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി രാഹുല് ഗാന്ധി

നിവ ലേഖകൻ

Rahul Gandhi BJP attack soldiers Madhya Pradesh

മധ്യപ്രദേശിലെ ഇന്ഡോറില് രണ്ട് സൈനികര്ക്കും വനിതാ സുഹൃത്തുക്കള്ക്കും നേരെ ആയുധധാരികളായ അക്രമികള് നടത്തിയ ക്രൂരമായ ആക്രമണത്തില് സംസ്ഥാന സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് രാഹുല് ഗാന്ധി രംഗത്തെത്തി. സംഭവത്തില് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സര്ക്കാരിനെ തന്റെ സോഷ്യല് മീഡിയ അക്കൗണ്ടായ എക്സിലൂടെയാണ് രാഹുല് ഗാന്ധി വിമര്ശിച്ചത്. കാവി പാര്ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില് ക്രമസമാധാനം ‘ഏതാണ്ട് നിലവിലില്ല’ എന്നദ്ദേഹം ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് മധ്യപ്രദേശില് യുവ സൈനികര്ക്ക് നേരെ ആക്രമണമുണ്ടായത്. ഇന്ഡോര് ജില്ലയിലെ ജാം ഗേറ്റിന് സമീപമായിരുന്നു സംഭവം. പിസ്റ്റളുകളും കത്തികളും വടികളുമായി എട്ട് പേര് ഇവരെ വളയുകയായിരുന്നു.

ട്രെയിനി ഓഫീസര്മാരെയും സ്ത്രീകളെയും ക്രൂരമായി മര്ദ്ദിക്കുകയും ഒരു ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും ബന്ദികളാക്കുകയും ചെയ്തു. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാജ്യത്തെ ഭരണത്തിന്റെ സമ്പൂര്ണ പരാജയവും സുരക്ഷിതമല്ലാത്ത അന്തരീക്ഷവുമാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്ത്തു.

മോഹന് യാദവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്ക്കാരും സമൂഹവും ഇത്തരം സംഭവങ്ങളില് ലജ്ജിക്കണമെന്നും പറഞ്ഞു. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവര് ക്രിമിനല് പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.

അക്രമി സംഘത്തിലെ നാല് പേരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില് കൂടുതല് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Story Highlights: Rahul Gandhi criticizes BJP government over attack on soldiers and women in Indore, Madhya Pradesh

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

മൂന്നാറില് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്
S Rajendran

മൂന്നാറിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി താൻ വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്ന് ദേവികുളം മുൻ എംഎൽഎ Read more

2029-ൽ കേരളം ഭരിക്കുന്നത് ബിജെപി; 40 സീറ്റുകളിൽ വിജയിക്കുമെന്നും പി.സി. ജോർജ്
Kerala BJP Victory

2029-ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പി.സി. ജോർജ് പ്രസ്താവിച്ചു. പൂഞ്ഞാർ, പാലാ Read more

പിണറായിക്കും ബിജെപിക്കുമെതിരെ വി.ഡി. സതീശൻ; തിരഞ്ഞെടുപ്പിൽ ഉജ്ജ്വല തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്
V.D. Satheesan criticism

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് Read more

വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
BLO information theft

കാസർകോട് വനിതാ ബി.എൽ.ഒയെ ഭീഷണിപ്പെടുത്തി എസ്.ഐ.ആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ സംഭവത്തിൽ ബി.ജെ.പി Read more

തൃശ്ശൂരിൽ ഖുശ്ബുവിന്റെ റോഡ് ഷോ റദ്ദാക്കി; കാരണം വിമാന പ്രതിസന്ധി
BJP election campaign

തൃശ്ശൂരിൽ ബിജെപി നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഖുശ്ബു പങ്കെടുക്കില്ല. ഇൻഡിഗോ വിമാനത്തിന്റെ Read more

നെഹ്റുവിൻ്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; സോണിയ ഗാന്ധി
Nehru's legacy

ജവഹർലാൽ നെഹ്റുവിൻ്റെ പാരമ്പര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ വിമർശനവുമായി സോണിയ ഗാന്ധി. രാഷ്ട്ര Read more

കാർത്തിക ദീപം: ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ
Karthigai Deepam dispute

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ബിജെപിക്കെതിരെ ഡിഎംകെ രംഗത്ത്. ബിജെപി Read more

കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് ജോർജ് കുര്യൻ; അഴിമതി ആരോപണവുമായി രാജീവ് ചന്ദ്രശേഖർ
Kerala political scenario

തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ സമഗ്ര വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. Read more

കൊടകര കുഴൽപ്പണക്കേസിൽ ട്രയൽ കോടതി മാറ്റാൻ ഇഡി; ബിജെപിക്ക് തിരിച്ചടിയോ?
Kodakara money laundering case

കൊടകര കുഴൽപ്പണക്കേസിലെ ട്രയൽ കോടതി മാറ്റാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം ആരംഭിച്ചു. ഇരിങ്ങാലക്കുട Read more

Leave a Comment