രാജ്യത്തെ ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം ബിജെപിക്കാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതേത്തുടർന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയത്.
‘ബിജെപിയുടെ വരുമാനം ഉയർന്നു,നിങ്ങളുടേതോ?’ എന്ന രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു. കൂടാതെ എ.ഡി.ആർ(Association for Democratic Reforms) റിപ്പോർട്ടും രാഹുൽഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
2019-20 സാമ്പത്തിക വർഷത്തിൽ 3623.28 കോടി രൂപയാണ് ഭാരതീയ ജനതാ പാർട്ടിക്ക് വരുമാനമായി കിട്ടിയതെന്നാണ് റിപ്പോർട്ട്. ചിലവായത് 1651.02 കോടി രൂപയും. ബിജെപിക്ക് ലഭിച്ച സംഭാവനകളിൽ കൂടുതലും ഇലക്ട്രിക് ബോണ്ട് രൂപത്തിലുള്ളതായതിനാലാണ് വരുമാനം വർദ്ധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Rahul Gandhi on Twitter about BJP.