രാഷ്ട്രീയ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്. വോട്ടിനുവേണ്ടി എന്തും ചെയ്യാൻ മോദി തയ്യാറാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുസാഫർപൂരിൽ ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിനൊപ്പം സംയുക്ത റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി സംസാരിച്ചു. നിങ്ങളുടെ വോട്ടിന് പകരമായി നരേന്ദ്ര മോദിയോട് നൃത്തം ചെയ്യാൻ പറഞ്ഞാൽ അദ്ദേഹം വേദിയിൽ നൃത്തം ചെയ്യും എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്നും നിതീഷ് കുമാറിനെ രാഹുൽ വിമർശിച്ചു. സംസ്ഥാനത്ത് ഇരുപത് കൊല്ലം ഭരണത്തിലിരുന്നിട്ടും പിന്നാക്ക വിഭാഗക്കാർക്ക് വേണ്ടി നിതീഷ് കുമാർ യാതൊന്നും ചെയ്തില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഡൽഹിയിലെ മലിനമായ യമുനാനദിയിൽ ഭക്തർ പ്രാർത്ഥിക്കുമ്പോൾ പ്രധാനമന്ത്രി ‘പ്രത്യേകമായി നിർമ്മിച്ച’ കുളത്തിൽ മുങ്ങിക്കുളിച്ചെന്ന് ഛാട്ട് പൂജയെക്കുറിച്ച് പരാമർശിച്ച് രാഹുൽ പരിഹസിച്ചു. നരേന്ദ്ര മോദിക്ക് വേണ്ടത് നിങ്ങളുടെ വോട്ടുകൾ മാത്രമാണ്, അദ്ദേഹം അദ്ദേഹത്തിന്റെ നീന്തൽക്കുളത്തിൽ കുളിക്കാൻ പോയി എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നിതീഷ് കുമാറിൻ്റെ പ്രതിച്ഛായ ഉപയോഗിച്ച് ബിജെപി ബിഹാറിനെ നിയന്ത്രിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിലൂടെ സംസ്ഥാനത്ത് 20 വർഷം ഭരണം നടത്തിയിട്ടും പിന്നാക്ക വിഭാഗക്കാർക്ക് വേണ്ടി നിതീഷ് കുമാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്രമോദി വോട്ടിനുവേണ്ടി എന്തും ചെയ്യും. നിങ്ങളുടെ വോട്ടിന് പകരമായി നരേന്ദ്രമോദിയോട് നൃത്തം ചെയ്യാൻ പറഞ്ഞാൽ അദ്ദേഹം വേദിയിൽ നൃത്തം ചെയ്യും, രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നതോടെ രാഷ്ട്രീയ രംഗം കൂടുതൽ ശ്രദ്ധ നേടുകയാണ്.
Story Highlights : Rahul gandhi against narendra modi



















