ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിനെ അഭിനന്ദിച്ചു. ഓണക്കാലത്ത് സർക്കാർ ജീവനക്കാർക്കും സാധാരണക്കാർക്കും വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിൽ ധനകാര്യ വകുപ്പ് മികച്ച പ്രവർത്തനം നടത്തിയെന്ന് മന്ത്രി വിലയിരുത്തി. പരിമിതികൾക്കുള്ളിൽ നിന്ന് പരമാവധി മികച്ച പ്രവർത്തനം കാഴ്ചവെച്ച ധനകാര്യ വകുപ്പിനും മന്ത്രി കെ.എൻ. ബാലഗോപാലിനും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു.
ഈ ഓണക്കാലത്ത് സപ്ലൈകോ വഴി ഇരുപതിനായിരം കോടി രൂപയാണ് സര്ക്കാർ ജനങ്ങളിലേക്ക് എത്തിച്ചത്. കൂടാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില് എല്ലാ വകുപ്പുകളും ഒന്നിച്ച് ചേര്ന്ന് ഇത്തവണത്തെ ഓണം ഗംഭീരമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലിനും സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനുൾപ്പെടെയുള്ള മന്ത്രിമാർക്കും ഇതിൽ അഭിമാനിക്കാമെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് 4 കിലോ അരി സൗജന്യമായി നൽകി. ()
ഓണത്തിന് 10 ദിവസം മുൻപ് തന്നെ 62 ലക്ഷം പേർക്ക് 3200 രൂപ വീതം രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്തു. ഇത് പല വീടുകളിലും 6400 രൂപയായി എത്തി. ആറ് ലക്ഷത്തിലധികം ആളുകൾക്ക് 15 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റുകൾ നൽകി. എല്ലാ വിഭാഗം ജീവനക്കാർക്കും തൊഴിലാളികൾക്കും സർക്കാരിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ധനമന്ത്രി ഉറപ്പുവരുത്തി.
ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിനെ അഭിനന്ദിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെൻ്റിൽ നിന്നും കേരളം സാമ്പത്തിക വിഷയങ്ങളിൽ നീതി നിഷേധം നേരിടുമ്പോഴും സംസ്ഥാന ഖജനാവിനെ മുന്നിൽ നിന്ന് നയിക്കുന്നത് അദ്ദേഹമാണ്. മാസങ്ങൾക്കു മുൻപേ ഓണത്തിന് ആവശ്യമായ സാമ്പത്തിക തയ്യാറെടുപ്പുകൾ നടത്തി എല്ലാ മേഖലയിലും പണം എത്തിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും നൽകാനായി 100 കോടി രൂപ സംസ്ഥാന ഖജനാവിൽ നിന്നും മാസംതോറും നൽകുന്നു.
സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും വർദ്ധിപ്പിച്ചു നൽകുകയും ഒരു ഗഡു ഡി.എ അനുവദിക്കുകയും ചെയ്തു. കരാർ തൊഴിലാളികൾ, സ്കീം തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ എല്ലാവരിലേക്കും സർക്കാരിൻ്റെ സഹായം എത്തിച്ചു. നെൽകർഷകർക്ക് നൽകേണ്ടുന്ന ബോണസിൽ 100 കോടി രൂപ മുൻകൂറായി നൽകി. വിപണിയിൽ എല്ലാ സാധനങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കാൻ മന്ത്രി മുൻകൈയെടുത്തു. ()
അങ്ങേയറ്റം വിഷമകരമായ ഈ കാലത്തും കേരളം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് റോഡുകളും പാലങ്ങളും സ്കൂളുകളും ആശുപത്രികളും ഉയർന്നു വരുന്നു. ഇതിനെല്ലാമുള്ള പണം കണ്ടെത്താൻ കേരളത്തിന് സാധിക്കുന്നു എന്നത് വിമർശകരെ അസ്വസ്ഥരാക്കുന്നു. ഈ ഓണം ഗംഭീരമാക്കിയ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മന്ത്രി അറിയിച്ചു.
Story Highlights : ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിനെ അഭിനന്ദിച്ചു