‘ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത്’; പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി, സപ്ലൈക്കോ

നിവ ലേഖകൻ

ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത് സപ്ലൈക്കോ
ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത് സപ്ലൈക്കോ

കൊച്ചി : ഓണകിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം സപ്ലൈക്കോ തള്ളി.കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏലയ്ക്ക വിതരണത്തിൽ തമിഴ്നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സപ്ലൈകോ എംഡി അലി അസ്കർ പാഷ വ്യക്തമാക്കി.

വിതരണത്തിനായി സർക്കാർ തയ്യാറാക്കിയ 85 ലക്ഷം ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്നും കൂടിയ വിലയ്ക്കാണ് ഇവ എത്തിച്ചതെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ ഈ ആരോപണം സപ്ലൈകൊ തള്ളി.

കിറ്റ് ഒന്നിന് 20 ഗ്രാം ഏലക്ക വീതം 85 ലക്ഷം പാക്കറ്റ് ഏലയ്ക്കാ വാങ്ങുവാനാണ് സർക്കാർ തീരുമാനമെടുത്തത്. കിറ്റ് വിതരണം ജൂലൈ 31 ന് തന്നെ നടത്താൻ സർക്കാർ തീരുമാനിച്ചതിനാൽ ലോക്കൽ മാർക്കറ്റിൽ നിന്നും ആദ്യത്തെ 5 ലക്ഷം ഏലയ്ക്ക പാക്കറ്റുകൾ വാങ്ങുകയായിരുന്നു.

ടെണ്ടർ വിളിച്ചായിരുന്നു ബാക്കി വരുന്നവയ്ക്കായി എടുത്തിരുന്നത്. ഇടുക്കിയിലെ പട്ടം കോളനി സൊസൈറ്റി, കോഴിക്കോട്ട് ഉണ്ണികുളം സൊസൈറ്റി പീരുമേടുള്ള ഹോച്ച് ലാന്റ്, തൃശ്ശൂരിലെ റോയൽ റിച്ച് തുടങ്ങിയ കമ്പനികളാണ് ടെണ്ടർ വിജയിച്ചത്.ഏലം വിതരണത്തിന് ഈ കമ്പനികൾക്കാണ് അനുവാദം നൽകിയത്.

  ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്

ഏലയ്ക്കയ്ക്ക് ടെണ്ടർ നിർദ്ദേശ പ്രകാരമുള്ള 6.5 മിമി ഗുണനിലവാരം ഉണ്ടായിരുന്നതായും,പരിശോധനയിൽ ഗുണനിലവാര പ്രശ്നമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും സപ്ലൈകോ എംഡി വ്യക്തമാക്കി.

നേരിട്ട് സ്പൈസസ് മാർക്കറ്റിൽ നിന്നും ഏലയ്ക്ക വാങ്ങി പാക്കിംഗ് പൂർത്തിയാക്കാൻ സപ്ലൈകോയ്ക്ക് കഴിയുമായിരുന്നില്ല. തമിഴ്നാട്ടിലായിരുന്നു ടെണ്ടർ വിജയിച്ച ചില കമ്പനികൾ ഏലയ്ക്ക പാക്കിംഗ് നടത്തിയിരുന്നത്. എന്നാൽ അതിനു പിന്നാലെയുള്ള ഗുണനിലവാര പരിശോധനയിൽ തിരിമറിയ്ക്ക് സാധ്യതയില്ല.

ടെണ്ടറിൽ പങ്കെടുത്തിരുന്ന കമ്പനികൾക്ക് നൽകാൻ സാധിക്കാതെ വന്ന പതിനഞ്ചര ലക്ഷം പാക്കറ്റ് ഏലം കൺസ്യൂമർ ഫെഡ്, റെയ്ഡ്കോ തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് വാങ്ങിയത്.

ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇടനിലക്കാരുടെ ഇടപെടലിന് സാധ്യതയില്ലെന്നും സപ്ലൈകോ കൂട്ടിച്ചേർത്തു.

Story highlight : Quality Issue Controversy on Cardamom in Onam special kit

Related Posts
17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു; പുരസ്കാരങ്ങൾ വിതരണം ചെയ്തു
documentary film festival

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള കോട്ടയം കൈരളി തിയേറ്ററിൽ സമാപിച്ചു. സമാപന Read more

കാസർഗോഡ് തലപ്പാടിയിൽ KSRTC ബസ് അപകടം; നാല് മരണം
Kasargod bus accident

കാസർഗോഡ് തലപ്പാടിയിൽ KSRTC ബസ് അപകടത്തിൽ നാല് മരണം. ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് Read more

കേരളത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികൾ: പഠനം
Kerala migrant workers

കേരളത്തിലെ സമുദ്ര മത്സ്യബന്ധന മേഖലയിൽ അതിഥി തൊഴിലാളികളുടെ പങ്ക് വലുതാണെന്ന് പഠനം. മത്സ്യബന്ധനത്തിന് Read more

ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീടിന് തീയിട്ട് മോഷണം
Batheri theft case

വയനാട് ബത്തേരിയിൽ ബിജെപി നേതാവിൻ്റെ വീട്ടിൽ തീയിട്ട് മോഷണം. സുൽത്താൻബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ Read more

കഴക്കൂട്ടത്ത് 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
MDMA seizure Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് വില്പനയ്ക്ക് എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് Read more

പൊന്നോണത്തെ വരവേറ്റ് ഇന്ന് അത്തം
Onam 2025

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനി പത്തുനാൾ മലയാളി മനസുകളിലും വീടുകളിലും Read more

അത്തം പത്തിന് ഓണം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കം; ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം
Kerala monsoon rainfall

ചിങ്ങമാസത്തിലെ അത്തം നാളായ ഇന്ന് സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് Read more

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ; കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും

ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നാളെ ആരംഭിക്കും. 167 കേന്ദ്രങ്ങളിലായി സെപ്റ്റംബർ നാല് Read more