പിവി അന്വര് എംഎല്എ ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. ഫേസ്ബുക്കില് കുറിച്ച പോസ്റ്റില്, അദ്ദേഹം ആത്മാഭിമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമര്ശിച്ചു. വിശ്വാസങ്ങള്ക്കും, വിധേയത്വത്തിനും, താല്ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനമെന്നും അതിത്തിരി കൂടുതലുണ്ടെന്നും അന്വര് പറഞ്ഞു. “നീതിയില്ലെങ്കില് നീ തീയാവുക” എന്ന പ്രസിദ്ധമായ വാചകവും അദ്ദേഹം ഉദ്ധരിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില് ഇന്നലെ എടുത്ത തീരുമാനങ്ങള് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം വേണ്ടെന്നും, എഡിജിപിയെ ഉടന് മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചു. ശശി ഉത്തരവാദിത്വത്തോടെ പ്രവര്ത്തിക്കുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്. അന്വറിന്റെ പരാതിയില് തത്ക്കാലം തുടര് നടപടിയില്ലെന്ന് ഇതോടെ വ്യക്തമായി.
പി.വി അന്വര് എംഎല്എ ഉന്നയിച്ച ആരോപണങ്ങളില് തെളിവുകള് കൈമാറിയിട്ടില്ലെന്നും, ആരോപണങ്ങളുടെ പേരില് മാത്രം അന്വേഷണം വേണ്ടെന്നുമാണ് പാര്ട്ടി നിലപാട്. തൃശൂര് പൂരം കലക്കലില് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്ശക്ക് അനുസരിച്ച് തുടര് നടപടി സ്വീകരിക്കാനാണ് തീരുമാനം. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോര്ട്ടുകളും വന്ന ശേഷം നടപടിയെടുക്കാമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്.
Story Highlights: PV Anwar MLA to meet media at 4:30 PM amid controversy over allegations against CPI(M) leaders