എഡിജിപി അജിത് കുമാറിനെതിരായ നടപടി തൃപ്തികരമല്ല; ഡിസ്മിസ് ചെയ്യണമെന്ന് പിവി അൻവർ

Anjana

PV Anwar ADGP Ajith Kumar dismissal

മഞ്ചേരിയിൽ പിവി അൻവറിന്റെ ഡിഎംകെ നയപ്രഖ്യാപന യോ​ഗത്തിന് പിന്നാലെയായിരുന്നു എ‍ഡിജിപി എംആർ അജിത് കുമാറിനെ സ്ഥലം മാറ്റിയത്. എന്നാൽ ഈ നടപടിയിൽ‌ തൃപ്തനല്ലെന്ന് പിവി അൻവർ എംഎൽഎ പ്രതികരിച്ചു. തൃപ്തി ഉണ്ടാകണമെങ്കിൽ എഡിജിപി അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണമെന്നും അദ്ദേഹം കൊടുംകുറ്റവാളിയാണെന്നും അൻവർ ആരോപിച്ചു.

ഇപ്പോൾ നടക്കുന്നത് കസേരകളിയാണെന്ന് പിവി അൻവർ പരിഹസിച്ചു. ഇടതുപക്ഷ കക്ഷികളെ സമാധാനിപ്പിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അജിത് കുമാർ ഒരു ഭീകരനാണെന്നും ഇരിക്കുന്ന റൂമിൽ നിന്ന് അടുത്ത റൂമിലേക്ക് മാറ്റിയാൽ വിഷയം അവസാനിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ നിന്ന് തടയാനായി നിൽക്കുന്ന ഒന്നാമത്തെ പോയിന്റ് അജിത്കുമാർ ആണെന്ന് അൻവർ ആരോപിച്ചു. അതേസമയം പാലക്കാട് സിപിഐഎം-ബിജെപി വോട്ട് കച്ചവടം ഉറപ്പിച്ചെന്ന ആരോപണം അൻവർ‌ വീണ്ടും ആവർത്തിച്ചു. പാലക്കാട് 200 ബൂത്തിൽ പത്ത് വോട്ട് മറിഞ്ഞാൽ ബിജെപി ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: PV Anwar MLA criticizes action against ADGP MR Ajith Kumar, calls for dismissal

Leave a Comment