മുഖ്യമന്ത്രി എന്നെ ചതിച്ചു; സ്വർണക്കടത്ത് ആരോപണങ്ങളുമായി പി.വി. അൻവർ

Anjana

P.V. Anwar gold smuggling allegations

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പി.വി. അൻവർ എംഎൽഎ. പിതാവിനെപ്പോലെ വിശ്വസിച്ച് തന്റെ ആരോപണങ്ങളും കണ്ടെത്തലുകളും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നാണ് അൻവറിന്റെ പ്രധാന ആരോപണം. സ്വർണക്കടത്ത് ആരോപണങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റി നിർത്തിയുള്ള അന്വേഷണം പോലും നടത്താൻ സാധിച്ചില്ലെന്നും അൻവർ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി നിസ്സഹായനാണെന്നും പൊലീസിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും ആഭ്യന്തരവകുപ്പ് മന്ത്രി അറിയുന്നില്ലെന്നും അൻവർ ആരോപിച്ചു. കാട്ടുകള്ളൻ പി. ശശിയാണ് മുഖ്യമന്ത്രിയെ കേരളത്തിൽ വികൃതമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ജനങ്ങളും പാർട്ടി പ്രവർത്തകരും മനസിലാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. പരസ്യപ്രസ്താവന വേണ്ടെന്ന പാർട്ടിയുടെ നിർദേശം ലംഘിച്ച് വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രതികരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വർണക്കടത്ത് ആരോപണങ്ങൾക്ക് ബലം നൽകാൻ രണ്ട് വിഡിയോ തെളിവുകളുമായാണ് അൻവർ എത്തിയത്. തങ്ങൾ കടത്തിയ സ്വർണം പൊലീസ് മുക്കിയെന്ന് രണ്ട് കാരിയറുമാർ തന്നോട് പറയുന്ന വിഡിയോ അൻവർ പുറത്തുവിട്ടു. സുജിത് ദാസും എഡിജിപിയും പി. ശശിയും ചേർന്ന് സ്വർണം തട്ടിയെന്നും അൻവർ ആരോപിച്ചു. പൊലീസിലെ ആർഎസ്എസ് വത്കരണം, സഖാക്കളെ അടിച്ചമർത്തൽ എന്നിവയ്ക്കെതിരെയാണ് താൻ ശബ്ദമുയർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ജഡ്ജിയുടെ സാന്നിധ്യത്തിൽ താൻ പറഞ്ഞ സ്വർണക്കടത്ത് ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.

Story Highlights: MLA P.V. Anwar accuses Chief Minister Pinarayi Vijayan of betrayal and raises allegations of gold smuggling and police corruption.

Leave a Comment