മഞ്ചേരിയിൽ നടക്കുന്ന നയവിശദീകരണ യോഗത്തിന് മുമ്പ് പി.വി. അൻവർ മാധ്യമങ്ങളോട് തമിഴിൽ സംസാരിച്ചത് ശ്രദ്ധേയമായി. ഡിഎംകെയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് “അത് അപ്പുറം പാക്കലാം അയ്യാ, ഒരു പ്രച്ചനയും ഇരിക്കില്ല” എന്ന് അദ്ദേഹം മറുപടി നൽകി. ഇനി താൻ തമിഴിൽ മാത്രമേ സംസാരിക്കൂ എന്നും അൻവർ കൂട്ടിച്ചേർത്തു.
യോഗത്തിലേക്ക് ആളുകൾ എത്താതിരിക്കാൻ പൊലീസ് വാഹനങ്ങൾ തടയുന്നുണ്ടെന്ന് അൻവർ ആരോപിച്ചു. സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളിൽ പൊലീസ് എത്തി സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ട്രാഫിക് നിയന്ത്രണത്തിന്റെ പേരിലാണ് പൊലീസ് വാഹനങ്ങൾ തടയുന്നതെന്നും അൻവർ പറഞ്ഞു.
ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള പീപ്പിൾ എന്ന പേരിൽ പുതിയ കൂട്ടായ്മ സമ്മേളനത്തിൽ രൂപീകരിക്കുമെന്ന് അറിയിച്ചു. മുഴുവൻ മതേതര-ജനാധിപത്യ വിശ്വാസികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. നീലഗിരി മേഖലയിലെ ഡിഎംകെ പ്രവർത്തകർ നിലമ്പൂരിൽ എത്തി മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിലെത്തുമെന്നും അറിയിച്ചു. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പി.വി. അൻവറിന്റെ നയവിശദീകരണ സമ്മേളനത്തിൽ കേരളത്തിലെ ജനങ്ങൾക്കായി വിശദമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: PV Anvar speaks Tamil to media before Manjeri public meeting, addressing DMK alliance concerns