വനം വകുപ്പിനെതിരെ ശക്തമായ വിമർശനവുമായി പിവി അൻവർ എംഎൽഎ; മന്ത്രി എകെ ശശീന്ദ്രനെയും വിമർശിച്ചു

നിവ ലേഖകൻ

PV Anvar criticizes forest department

നിലമ്പൂർ വനംവകുപ്പിന്റെ പരിപാടിയിൽ മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ട് പിവി അൻവർ എംഎൽഎ വനം വകുപ്പിനെതിരെ ശക്തമായി ആഞ്ഞടിച്ചു. വനംവകുപ്പ് ജീവനക്കാരുടെ തോന്നിയവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള് മോശമെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചിട്ട് DFO ഓഫീസിൽ പൊതുദർശനത്തിന് വെക്കാൻ പോലും സമ്മതിച്ചില്ലെന്നും അൻവർ കുറ്റപ്പെടുത്തി. ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ലെന്നും ആവാസ വ്യവസ്ഥയും പ്രകൃതിയും മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരുടെ വിചാരമെന്നും അൻവർ പറഞ്ഞു.

എന്നാൽ മനുഷ്യരും കൂടെ വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഓസ്ട്രേലിയയിൽ കങ്കാരുക്കളെ കൊല്ലാൻ തോക്ക് നൽകിയതുപോലെ ലോക രാജ്യങ്ങൾ കാലത്തിന് അനുസരിച്ച് നിയമങ്ങൾ പരിഷ്കരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേദിയിൽ വനം മന്ത്രിക്ക് നേരെയും അൻവർ വിമർശനം ഉന്നയിച്ചു. മലയോര ഹൈവേക്കായി ലൈഫ് പദ്ധതിയിലൂടെ വീട് കിട്ടിയവർ പോലും സ്ഥലം വിട്ട് നൽകിയെങ്കിലും വനം വകുപ്പ് ഒരിഞ്ച് ഭൂമി പോലും വിട്ട് തന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

  പുതിയ നേതൃത്വത്തിൽ വിശ്വാസമെന്ന് എ.കെ. ആന്റണി; 2001-നേക്കാൾ വലിയ വിജയം പ്രതീക്ഷിക്കുന്നു

മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടൽ പൂർണതയിൽ എത്തിയിട്ടില്ലെന്നും ഇനിയുള്ള ഒന്നര വർഷം മനുഷ്യ സംരക്ഷണ വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവർത്തിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി അൻവർ തർക്കത്തിലേർപ്പെട്ടു.

Story Highlights: PV Anvar MLA strongly criticizes forest department officials and Minister AK Saseendran during a forest department event in Nilambur

Related Posts
സജി ചെറിയാനെ വിമർശിച്ച് ജി. സുധാകരൻ; അറസ്റ്റ് ചെയ്യാൻ പൊലീസ് വരട്ടെ, മുൻകൂർ ജാമ്യമില്ല
G. Sudhakaran criticism

മന്ത്രി സജി ചെറിയാനെ പരോക്ഷമായി വിമർശിച്ച് ജി. സുധാകരൻ. തനിക്കെതിരെ പൊലീസ് തിടുക്കത്തിൽ Read more

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ.പ്രദീപ് കുമാർ; പ്രതികരണം ഇങ്ങനെ
A Pradeep Kumar

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ എ. പ്രദീപ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി Read more

  'പല്ലില്ലെങ്കിലും കടിക്കും, നഖമില്ലെങ്കിലും തിന്നും'; സിപിഐഎമ്മിന് കെ. സുധാകരന്റെ മറുപടി
എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമനം ഉടൻ
Pradeep Kumar Appointment

മുൻ എംഎൽഎ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. Read more

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
KPCC reorganization

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനും, ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിനും, Read more

സുധാകരന്മാർ വീണ്ടും വിവാദത്തിൽ; പാർട്ടികൾക്ക് തലവേദനയാകുന്നതെങ്ങനെ?
Political Controversy Kerala

മുൻ മന്ത്രി ജി. സുധാകരന്റെ പോസ്റ്റൽ ബാലറ്റ് വിവാദവും കെ. സുധാകരന്റെ കോൺഗ്രസ് Read more

ദുരിതബാധിതരുടെ കണ്ണീർ കാണാതെ വാർഷികം; മുഖ്യമന്ത്രി നീറോയെപ്പോലെ: സണ്ണി ജോസഫ്
Kerala political criticism

എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ Read more

ആശാവർക്കർമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നു; യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് ഉടൻ ചർച്ച നടത്തും: പി.വി. അൻവർ
P.V. Anvar

പി.വി. അൻവർ സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ചു. ആശാവർക്കർമാരുടെ സമരം സർക്കാർ ഗൗരവമായി Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
കാളികാവിൽ നരഭോജി കടുവ; പിടികൂടാൻ വനംവകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു
man-eating tiger

മലപ്പുറം കാളികാവിൽ നരഭോജി കടുവയെ പിടികൂടാൻ വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. Read more

പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി; എംഎൽഎക്കെതിരെയും കേസ്
Complaint against officers

പത്തനംതിട്ട പാടം വനം വകുപ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ ആറുപേർ പരാതി നൽകി. Read more

തപാൽ വോട്ടിന്റെ വിവാദ പ്രസ്താവന തിരുത്തി ജി. സുധാകരൻ
postal vote controversy

തപാൽ വോട്ടിലെ കൃത്രിമം സംബന്ധിച്ച വിവാദ പ്രസ്താവന തിരുത്തി സി.പി.ഐ.എം നേതാവ് ജി. Read more

Leave a Comment