**പഞ്ചാബ്◾:** ഇന്ത്യാ-പാക് അതിർത്തിയിലെ സീറോ ലൈനിനോട് ചേർന്നുള്ള കൃഷിയിടങ്ങൾ 48 മണിക്കൂറിനുള്ളിൽ കൊയ്തെടുക്കണമെന്ന് ബി.എസ്.എഫ്. പഞ്ചാബിലെ കർഷകർക്കാണ് ബി.എസ്.എഫ്. ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സീറോ ലൈനിനോട് ചേർന്ന് കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കർഷകരെ ഈ നോട്ടീസ് പ്രതികൂലമായി ബാധിക്കും.
പഞ്ചാബിലെ ഫിറോസ്പുർ, തരൻതരൻ, ഫസിൽക ജില്ലകളിലെ കർഷകർക്കാണ് ജില്ലാ ഭരണകൂടം ഉച്ചഭാഷിണിയിലൂടെയും മറ്റും നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ത്യാ-പാക് അന്താരാഷ്ട്ര അതിർത്തിയിലെ 530 കിലോമീറ്റർ ദൂരത്തിൽ ഏകദേശം 45000 ഏക്കറോളം സ്ഥലത്ത് കൃഷി നടക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ അതിർത്തിയിലെ പരിശോധനയ്ക്ക് വെല്ലുവിളിയാകുന്നുവെന്നാണ് ബി.എസ്.എഫ്.യുടെ വാദം.
നുഴഞ്ഞുകയറ്റക്കാർക്ക് അതിർത്തി കടക്കാൻ ഈ കൃഷിയിടങ്ങൾ സഹായകമാകുമെന്നും ബി.എസ്.എഫ്. ആരോപിക്കുന്നു. കൃഷിയിടങ്ങൾ ഒഴിപ്പിച്ചാൽ സങ്കീർണ്ണമായ മേഖലകളിൽ നിരീക്ഷണം എളുപ്പമാകുമെന്നാണ് ബി.എസ്.എഫ്. വിലയിരുത്തുന്നത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22-ന് വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. ബൈസരൻ താഴ്വരയിലാണ് ഭീകരാക്രമണം നടന്നത്.
Story Highlights: BSF instructs farmers near the India-Pakistan border in Punjab to harvest their crops within 48 hours to enhance border security.