വ്യാജരേഖാ കേസിൽ അന്വേഷണം നേരിടുന്ന പൂജാ ഖേദ്കറിന്റെ മാതാവ് അറസ്റ്റിൽ

വിവാദ ഐഎഎസ് ട്രെയിനി പൂജാ ഖേദ്കറിന്റെ മാതാവ് മനോരമാ ഖേദ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് ചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മനോരമ ഒളിവിൽ കഴിയുകയായിരുന്നു. ഭൂമി തർക്കത്തിൽ എതിർഭാഗത്തുള്ള കർഷകരെ സ്വകാര്യ അംഗരക്ഷകരോടൊപ്പമെത്തി ഭീഷണിപ്പെടുത്തിയതാണ് കേസിന് ആധാരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൂജ ഖേദ്കർ ഐഎഎസ് കിട്ടാൻ നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങളും വൈറലായത്. ഇതോടെ പൂനെ പൊലീസ് കേസെടുത്തു. പൂജയുടെ മാതാവ് മനോരമ, പിതാവ് ദിലീപ് എന്നിവരടക്കം അഞ്ച് പേർക്കെതിരാണ് കേസ്. മഹാഡിലെ ഒരു ലോഡ്ജിൽ നിന്നാണ് മനോരമ പിടിയിലായത്.

എന്നാൽ ദിലീപ് ഖേദ്കറെ പിടികൂടാൻ പൊലീസിനായില്ല. കാർ വാടകയ്ക്കെടുത്തായിരുന്നു പ്രതികളുടെ യാത്രയെന്ന് പൊലീസ് പറയുന്നു. 2000ലാണ് മനോരമ ഖേദ്കറിന് തോക്ക് ലൈസൻസ് കിട്ടിയത്. ഇപ്പോൾ ലൈസൻസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

  ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു

പൂജയ്ക്കെതിരായ കേസിൽ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തെയും മാധ്യമ പ്രവർത്തകരെയും മനോരമ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ട്രെയിനിംഗ് അവസാനിപ്പിച്ച് മസൂറിയിലെ അക്കാദമിയിലേക്ക് മടങ്ങിവരാനുള്ള അറിയിപ്പ് കിട്ടിയതോടെ പൂജ ഖേദ്കർ പൂനെ കളക്ടർക്കെതിരെ മാനസിക പീഡനത്തിന് പരാതി നൽകി. പൂജയുടെ അധികാര ദുർവിനിയോഗത്തിനെതിരെ ആദ്യം പരാതി നൽകിയത് ഇതേ കളക്ടറാണ്. പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങൾ ഒന്നൊന്നായി പുറത്തുവന്നത്.

Related Posts
ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു
Hindi language policy

മഹാരാഷ്ട്രയിൽ ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് Read more

നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് പിതാവ് മകളെ കൊലപ്പെടുത്തി
NEET mock test

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 വയസ്സുകാരിയെ പിതാവ് Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
വെമ്പായത്ത് പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പൊലീസ്
Train accident investigation

തിരുവനന്തപുരം വെമ്പായം സ്വദേശിയായ പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. Read more

മകളുടെ പരാതിയിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് ജി. കൃഷ്ണകുമാർ
police investigation kerala

മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതികളിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലേക്കാണെന്ന് ജി. കൃഷ്ണകുമാർ Read more

മഹാരാഷ്ട്രയിൽ വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം; സുപ്രധാന തീരുമാനവുമായി സർക്കാർ
military training students

മഹാരാഷ്ട്രയിൽ വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒന്നാം ക്ലാസ് മുതൽ Read more

പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണം; ബിജെപി പ്രതിഷേധം
Marathi names for penguins

മഹാരാഷ്ട്രയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇതിനായി Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
തിരുവാണിയൂർ കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകി
Thiruvaniyoor murder case

എറണാകുളം തിരുവാണിയൂരിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് Read more

കൊങ്കൺ റെയിൽവേ ഇന്ത്യൻ റെയിൽവേയിൽ ലയിക്കുന്നു; മഹാരാഷ്ട്രയുടെ പച്ചക്കൊടി
Konkan Railway merger

കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൈവരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ Read more

തിരുവാണിയൂരിൽ 4 വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അന്വേഷണ സംഘം വിപുലീകരിച്ചു
Thiruvaniyoor murder case

എറണാകുളം തിരുവാണിയൂരിൽ നാല് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. 22 Read more

തിരുവാങ്കുളം കൊലപാതകം: അമ്മ കുറ്റം സമ്മതിച്ചെന്ന് പോലീസ്
Kalyani murder case

എറണാകുളം തിരുവാങ്കുളത്ത് നാല് വയസ്സുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യ കുറ്റം സമ്മതിച്ചതായി Read more