തൊളിക്കോട്(തിരുവനന്തപുരം): സ്കൂളിൽ സംഭവിച്ച തർക്കത്തിന്റെ പേരിൽ പിടിഎ പ്രസിഡന്റും മക്കളും ചേർന്ന് സ്കൂളിന് പുറത്ത് വച്ച് പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. തൊളിക്കോട് പൂച്ചടിക്കാട് സ്വദേശിയായ പതിനാറുകാരനാണ് മർദ്ദനമേറ്റത്. തൊളിക്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡന്റും കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റുമായ തൊളിക്കോട് ഷംനാദും മക്കളും ചേർന്ന് മർദ്ദിച്ചുവെന്ന് ആരോപിച്ച് പതിനാരുകാരൻ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച സ്കൂളിന്റെ മുന്നിൽ വച്ചായിരുന്നു മർദ്ദനം.
സ്കൂളിലെ പ്ലസ് വൺ, പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ ഷംനാദിന്റെ മകൻ ഉൾപ്പെടെ മർദ്ദിച്ചുവെന്നും പിന്നാലെ ഷംനാദ് സ്ഥലത്തെത്തി മടൽ കൊണ്ട് അൻസിലിനെ മർദ്ദിച്ചു എന്നാണ് പരാതി. അൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഷംനാദും മകനും പരുക്കേറ്റ വിദ്യാർഥിയും തമ്മിൽ സ്കൂളിൽ വച്ച് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഷംനാദിന്റെ മകനും പൊലീസിൽ പരാതി നൽതി. ഇരുവരുടെയും പരാതിയിൽ വിതുര പൊലീസ് കേസെടുത്തു.
Story Highlights: A Plus One student in Thiruvananthapuram was allegedly assaulted by the PTA president and his sons following a dispute at school.