സ്കൂളിലെ തർക്കം: പിടിഎ പ്രസിഡന്റും മക്കളും ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

നിവ ലേഖകൻ

student assault

തൊളിക്കോട്(തിരുവനന്തപുരം): സ്കൂളിൽ സംഭവിച്ച തർക്കത്തിന്റെ പേരിൽ പിടിഎ പ്രസിഡന്റും മക്കളും ചേർന്ന് സ്കൂളിന് പുറത്ത് വച്ച് പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. തൊളിക്കോട് പൂച്ചടിക്കാട് സ്വദേശിയായ പതിനാറുകാരനാണ് മർദ്ദനമേറ്റത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൊളിക്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡന്റും കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റുമായ തൊളിക്കോട് ഷംനാദും മക്കളും ചേർന്ന് മർദ്ദിച്ചുവെന്ന് ആരോപിച്ച് പതിനാരുകാരൻ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച സ്കൂളിന്റെ മുന്നിൽ വച്ചായിരുന്നു മർദ്ദനം.

സ്കൂളിലെ പ്ലസ് വൺ, പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ ഷംനാദിന്റെ മകൻ ഉൾപ്പെടെ മർദ്ദിച്ചുവെന്നും പിന്നാലെ ഷംനാദ് സ്ഥലത്തെത്തി മടൽ കൊണ്ട് അൻസിലിനെ മർദ്ദിച്ചു എന്നാണ് പരാതി.

അൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഷംനാദും മകനും പരുക്കേറ്റ വിദ്യാർഥിയും തമ്മിൽ സ്കൂളിൽ വച്ച് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

  എസ്കെഎൻ 40 കേരള യാത്രയ്ക്ക് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിന്റെ പിന്തുണ

ഷംനാദിന്റെ മകനും പൊലീസിൽ പരാതി നൽതി. ഇരുവരുടെയും പരാതിയിൽ വിതുര പൊലീസ് കേസെടുത്തു.

Story Highlights: A Plus One student in Thiruvananthapuram was allegedly assaulted by the PTA president and his sons following a dispute at school.

Related Posts
ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ തീരുമാനം
Asha workers strike

തിരുവനന്തപുരത്ത് ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് Read more

ആശാ വർക്കേഴ്സ് സമരം ശക്തമാക്കുന്നു; തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധം
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം അമ്പതാം ദിവസത്തിലേക്ക്. ഓണറേറിയവും ഇൻസെന്റീവും ലഭിക്കാത്തതിൽ Read more

പൂജപ്പുരയിൽ എസ്ഐക്ക് കുത്തേറ്റു; കഞ്ചാവ് കേസ് പ്രതി ഒളിവിൽ
police officer stabbed

തിരുവനന്തപുരം പൂജപ്പുരയിൽ എസ്ഐ സുധീഷിന് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതിയായ ശ്രീജിത്ത് ഉണ്ണിയാണ് Read more

  തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം മാൻഹോളിൽ
പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
SI stabbed

പൂജപ്പുര എസ്ഐ സുധീഷിനെയാണ് ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണി കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരി സംഘം Read more

വി.വി. രാജേഷിനെതിരെ പോസ്റ്റർ: പോലീസ് അന്വേഷണം
V.V. Rajesh posters

വി.വി. രാജേഷിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ Read more

ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു; യുവാവ് മാതാപിതാക്കളെ ആക്രമിച്ചു
DYFI activist stabbed

മദ്യപസംഘത്തെ ചോദ്യം ചെയ്തതിന് ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. എംഡിഎംഎയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് Read more

പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ
student death

പൂവാർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി അശ്വതി (15) വീട്ടിൽ മരിച്ച നിലയിൽ Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: അസ്വാഭാവികതയില്ലെന്ന് പോലീസ്
Megha Death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് പോലീസ്. പ്രണയനൈരാശ്യമാണ് Read more

  മരണ മണി മുഴക്കി ലഹരി ഉപയോഗം; മലപ്പുറത്ത് ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച 10 യുവാക്കൾക്ക് എച്ച്ഐവി
വി.വി. രാജേഷിനെതിരായ പോസ്റ്ററുകൾ: ബിജെപി അന്വേഷിക്കും
BJP Posters

വി.വി. രാജേഷിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. രാജീവ് Read more

വി.വി. രാജേഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി പോസ്റ്ററുകൾ
BJP

ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെതിരെ സാമ്പത്തിക തിരിമറി ആരോപണവുമായി Read more

Leave a Comment