
തൃക്കാക്കര എംഎൽഎ പി ടി തോമസാണ് വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മതസൗഹാർദ്ദം പുലർത്തുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലാണ് പരാമർശമെന്ന് പി.ടി തോമസ് എംഎൽഎ വിമർശിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇത്തരം നിരീക്ഷണങ്ങൾ സമുദായങ്ങൾക്കിടയിലും സമൂഹത്തിനുമിടയിൽ വിള്ളൽ ഉണ്ടാക്കുമെന്നും അത് അപകടകരമാണെന്നും പിടി തോമസ് എംഎൽഎ വ്യക്തമാക്കി.
സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വാർത്ഥതയുമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്ന് പിടി തോമസ് എംഎൽഎ ചൂണ്ടിക്കാട്ടി. കൂടാതെ ഈ കാലഘട്ടത്തിൽ ജാതി-മത അടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നത് വളരെ വിരളമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Story Highlights: PT Thomas MLA against Pala Bishop.