ദിവ്യ എസ് അയ്യർ വിവാദം: പ്രിയ വർഗീസ് പ്രതികരിക്കുന്നു

നിവ ലേഖകൻ

Divya S Iyer controversy

ദിവ്യ എസ് അയ്യരുടെ പുകഴ്ത്തൽ വിവാദത്തിൽ പ്രതികരിച്ച് കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസ് രംഗത്ത്. മുഖ്യമന്ത്രിയുടെ സഹപ്രവർത്തക എന്ന നിലയിലാണ് ദിവ്യയെ കാണേണ്ടതെന്നും പ്രിയ വർഗീസ് അഭിപ്രായപ്പെട്ടു. ഓഫീസിലെ സേവനം മതിയാക്കി പോകുമ്പോൾ കൂടെ ജോലി ചെയ്ത ആൾ എന്ന നിലയിൽ പറഞ്ഞ അഭിപ്രായം മാത്രമാണ് ദിവ്യയുടേതെന്നും പ്രിയ വർഗീസ് വ്യക്തമാക്കി. ദിവ്യയുടെ പങ്കാളിയുടെ രാഷ്ട്രീയമാണ് വിവാദങ്ങൾക്ക് കാരണമെന്നും പ്രിയ വർഗീസ് ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പങ്കാളിയുടെ നിലപാട് അനുസരിച്ച് മാത്രമേ സ്ത്രീക്ക് കൂട്ടുകൂടാൻ പാടുള്ളൂവെന്ന ചിന്തിക്കുന്നവർ ഏതു നൂറ്റാണ്ടുകാരാണെന്ന് പ്രിയ വർഗീസ് ചോദിക്കുന്നു. ദിവ്യ ചെയ്തത് സർവീസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമല്ലെന്നും പ്രിയ വർഗീസ് പറഞ്ഞു. രാഗേഷും ദിവ്യയും തമ്മിലുള്ളത് നല്ല സൗഹൃദമാണെന്നും അവർ വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പി. എസ് എന്നത് ‘ഗവണ്മെന്റ് സർവീസി’ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പദവി ആണെന്നും പ്രിയ വർഗീസ് ഓർമ്മിപ്പിച്ചു. ആ പദവിയിൽ ഇരുന്ന ഒരാളെക്കുറിച്ച്, ആ പദവിയിൽ ഇരുന്ന കാലയളവിനെക്കുറിച്ചാണ് ദിവ്യയുടെ അഭിപ്രായപ്രകടനം. പാദസേവകർ എന്നത് ഫ്യൂഡൽ നൊസ്റ്റാൾജിയ മാറാത്തവരുടെ ഭാഷയാണെന്നും അവർ വിമർശിച്ചു.

ആധുനിക ബോധമുള്ളവർ മുഖ്യമന്ത്രിയുടെ സഹപ്രവർത്തക എന്നേ പറയൂ എന്നും പ്രിയ വർഗീസ് പറഞ്ഞു. ആധുനിക മനുഷ്യരോട് കാണിക്കുന്ന മര്യാദയാണ് ദിവ്യ എസ് അയ്യരും ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. അവരുടെ പരാമർശങ്ങൾ മാത്രം വിവാദമാക്കുന്നതിന് പിന്നിൽ ആൺകോയ്മയാണെന്നും പ്രിയ വർഗീസ് ആരോപിച്ചു.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ പകർപ്പ് പുറത്ത്

സി. എം. ഓയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരും മുഖ്യമന്ത്രിയുടെ സഹപ്രവർത്തകർ ആണെന്നും പ്രിയ വർഗീസ് വാദിച്ചു. വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടനവേളയിൽ മറ്റു ചില ഐ. എ. എസ് ഉദ്യോഗസ്ഥന്മാരും അന്നത്തെ ചീഫ് സെക്രട്ടറി ശ്രീ. വേണു ഐ. എ. എസ് ഉൾപ്പടെ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ദിവ്യ. എസ്. അയ്യരുടെ അഭിപ്രായപ്രകടനം മാത്രമാണ് ആക്രമണങ്ങൾക്കു ശരവ്യമായതെന്നും പ്രിയ വർഗീസ് കുറ്റപ്പെടുത്തി.

ഒരു സ്ത്രീയുടെ ശബ്ദം വേറിട്ട് കേൾക്കുമ്പോൾ ചിലർക്ക് വിറ വരുമെന്നും പ്രിയ വർഗീസ് പറഞ്ഞു. ഈ രോഗം ചികിത്സിച്ചു മാറ്റാനുള്ള ഉത്തരവാദിത്തം ആധുനികരായ എല്ലാ മനുഷ്യർക്കും ഉണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. ‘ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകത്തിന്റെ പരിഭാഷ വായിച്ചപ്പോഴാണ് ഡോ. ദിവ്യാ. എസ്. അയ്യർ എന്ന വ്യക്തിയോട് തനിക്ക് ആദ്യം ഇഷ്ടം തോന്നിയതെന്നും പ്രിയ വർഗീസ് വെളിപ്പെടുത്തി.

  ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി

Story Highlights: Priya Varghese defends Divya S Iyer amidst praise controversy, citing modern workplace dynamics and criticizing gender bias.

Related Posts
ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വില്പന; ഉത്രാട ദിനത്തിൽ വിറ്റത് 38.03 ലക്ഷം ലിറ്റർ പാല്
Milma Onam sales

ഓണക്കാലത്ത് മിൽമയുടെ പാല് വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ മാത്രം 38.03 Read more

ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Onam football greetings

ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർക്ക് ഓണാശംസകളുമായി യൂറോപ്യൻ ക്ലബ്ബുകൾ. ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, Read more

Kasargod suicide case

**കാസർഗോഡ്◾:** മഞ്ചേശ്വരത്ത് 86 വയസ്സുകാരൻ സ്വയം വെടിവെച്ച് മരിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് Read more

നെടുമങ്ങാട് പൂക്കടയിലെ തർക്കം; തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
Nedumangad flower shop attack

തിരുവനന്തപുരം നെടുമങ്ങാട് പൂക്കടയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കടയിലെ Read more

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം
Kerala liquor sale

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ Read more

  കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ
സമത്വത്തിൻ്റെ സന്ദേശവുമായി ഇന്ന് തിരുവോണം
Kerala Onam Festival

മലയാളികളുടെ പ്രധാന ആഘോഷമായ ഓണം ഇന്ന്. ഇത് കാർഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണ്. Read more

കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
kadakkavoor wife attack

തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശി അനുവാണ് ഭാര്യയെ Read more

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kannur Palchuram landslide

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഓണാഘോഷത്തിനായി Read more

സപ്ലൈകോ ഓണം വിൽപനയിൽ റെക്കോർഡ് നേട്ടം; 375 കോടി രൂപയുടെ കച്ചവടം
Supplyco Onam sales

സപ്ലൈകോയുടെ ഓണക്കാലത്തെ വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം Read more

മുഹമ്മദ് നബി എല്ലാവർക്കും മാതൃക; നബിദിന സന്ദേശവുമായി കാന്തപുരം
Kanthapuram nabi day

നബിദിനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആശംസകൾ അറിയിച്ചു. മുഹമ്മദ് നബി എല്ലാ Read more