കേന്ദ്രസർക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനം.
ഈ സാമ്പത്തികവർഷം അവസാനത്തോടെയാണ് കൈമാറ്റ നടപടികൾ പൂർത്തിയാവുക.
സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഇരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് കൈമാറി.
നിലവിലുള്ള ഏഴ് വിമാനത്താവളങ്ങളെ ചെറിയ ആറ് വിമാനത്താവളങ്ങളുമായി ചേർത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം.
വാരണാസി,അമൃത്സർ, ഭുവനേശ്വർ ,ഇൻഡോർ തുടങ്ങിയ വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള പട്ടികയിലുണ്ട്.
അടുത്ത നാലു വർഷത്തിനുള്ളിൽ 25 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ ആലോചിക്കുന്നുണ്ട്.അൻപത് വർഷത്തേക്ക് ആയിരിക്കും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്.
തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിൻറെ കയ്യിലാണ്.
Story Highlight : Privatization of 13 Airports