സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ ആകുന്നു എന്നും ജനങ്ങളുടെ ജീവന് ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ആശുപത്രിക്ക് നൽകാൻ കഴിയില്ലെന്നും സുപ്രീംകോടതി.
കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സ്വകാര്യ ആശുപത്രികൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം.ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
‘ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണ്’. ജസ്റ്റിസ് ചന്ദ്രചൂഡ്.
സ്വകാര്യ ആശുപത്രികൾക്ക് അഗ്നി സുരക്ഷാ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വേണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം മറികടന്ന് ഗുജറാത്ത് സർക്കാർ സമയം നീട്ടി നൽകിയിരുന്നു.ഇത്തരം ആനുകൂല്യങ്ങൾ കാരണം ജനങ്ങൾ പൊള്ളലേറ്റ് ആശുപത്രികളിൽ മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമെന്നും കോടതി പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ കോവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ പരിധി നിശ്ചയിച്ച് ഉത്തരവ് ഇറക്കാൻ സർക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി
Story Highlights: The Supreme Court has ruled that private hospitals are like the real estate industry.