കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദനം; പോക്സോ കേസും രജിസ്റ്റർ ചെയ്തു

കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദനം നേരിട്ടു. കോട്ടയം പാക്കിൽ സ്വദേശി പ്രദീപ് കുമാറാണ് മർദനത്തിനിരയായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാളിയേക്കൽ കടവ് കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സിലെ കണ്ടക്ടറായ പ്രദീപ് കുമാർ, യൂണിഫോമും കൺസഷൻ കാർഡും ഇല്ലാത്ത വിദ്യാർത്ഥിനിയോട് ചോദിച്ചതിന്റെ പേരിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്. തലയ്ക്ക് പരിക്കേറ്റ പ്രദീപ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സംഭവത്തിൽ ചിങ്ങവനം പോലീസ് കേസ് എടുത്തു. വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ബസ്സിൽ കയറിയ വിദ്യാർത്ഥിനിയോട് യൂണിഫോമോ ഐഡി കാർഡോ ഇല്ലാതെ വരും ദിവസങ്ങളിൽ കൺസഷൻ അനുവദിക്കില്ലെന്ന് പറഞ്ഞതാണ് സംഭവത്തിന് കാരണമായത്. വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പറയുന്നത്, കണ്ടക്ടർ വളരെ മോശമായി സംസാരിച്ചുവെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നുമാണ്.

  വ്യാജ മരണവാർത്ത നൽകി സ്വർണ്ണപ്പണയ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

പ്ലസ് വൺ പ്രവേശനം അടുത്തിടെ ലഭിച്ച കുട്ടിക്ക് യൂണിഫോമും ഐഡി കാർഡും ലഭിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിനിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറെ മർദിച്ചത്.

Related Posts
സഭാ തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
church dispute

ഓറിയന്റൽ സഭകൾ ചർച്ചയ്ക്ക് വാതിൽ തുറന്നതിനെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു. എന്നാൽ Read more

വ്യാജ മരണവാർത്ത നൽകി സ്വർണ്ണപ്പണയ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ
gold loan fraud

സ്വർണ്ണപ്പണയ സ്ഥാപനത്തിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മരണ Read more

കോട്ടയം പാറപ്പാടം പീഡന കേസ്: അധ്യാപകന് 17 വർഷം കഠിനതടവ്
child abuse case

കോട്ടയം പാറപ്പാടത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 17 വർഷം കഠിനതടവ്. Read more

  കോട്ടയം പാറപ്പാടം പീഡന കേസ്: അധ്യാപകന് 17 വർഷം കഠിനതടവ്
കോട്ടയം-നിലമ്പൂർ ട്രെയിനിൽ രണ്ട് അധിക കോച്ചുകൾ കൂടി; ഈ മാസം 22 മുതൽ പ്രാബല്യത്തിൽ
Kottayam Nilambur train

കോട്ടയം-നിലമ്പൂർ ട്രെയിനിൽ രണ്ട് അധിക കോച്ചുകൾ അനുവദിച്ചു. ഈ മാസം 22 മുതൽ Read more

കുറവിലങ്ങാട് സയൻസ് സിറ്റിയിലെ സയൻസ് സെൻ്റർ മെയ് 29-ന് തുറക്കും
Kottayam Science City

കോട്ടയം കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിൽ സയൻസ് സിറ്റിയിൽ സയൻസ് സെൻ്റർ വരുന്നു. 2025 Read more

കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകം; കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയിൽ
Karukachal woman death

കോട്ടയം കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് Read more

കറുകച്ചാൽ അപകടമരണം: കൊലപാതകമെന്ന് സംശയം; മുൻ സുഹൃത്ത് കസ്റ്റഡിയിൽ
Kottayam Murder

കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയുടെ Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
കറുകച്ചാലിലെ യുവതിയുടെ മരണം; കൊലപാതക സാധ്യത പരിശോധിക്കുന്നു
Karukachal Murder

കറുകച്ചാലിൽ വാടക വീട്ടിൽ താമസിച്ചിരുന്ന നീതു എന്ന യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ Read more

കുന്നംകുളത്ത് അതിഥി തൊഴിലാളി മർദ്ദനമേറ്റ് മരിച്ചു
Migrant worker death

കുന്നംകുളത്ത് സഹപ്രവർത്തകരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗാണ് Read more

മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more