ആടുജീവിതത്തിനായി വീണ്ടും ഇടവേളയെടുക്കാൻ നടൻ പൃഥ്വിരാജ്.

നിവ ലേഖകൻ

ആടുജീവിതത്തിനായി വീണ്ടും ഇടവേളയെടുക്കാൻ പൃഥ്വിരാജ്
ആടുജീവിതത്തിനായി വീണ്ടും ഇടവേളയെടുക്കാൻ പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടുജീവിതം’. ആടുജീവിതത്തിനായി പൃഥ്വിരാജ് ഏകദേശം 30 കിലോയോളം ശരീരഭാരം കുറയ്ക്കുകയും താടി നീട്ടി വളർത്തുകയും ചെയ്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കഴിഞ്ഞ വർഷമാണ് ജോർദാനിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. പിന്നീട് കോവിഡ് മഹാമാരിയെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ ചിത്രീകരണം പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ് ബ്ലസിയും സംഘവും.

 ഇതിനു മുന്നോടിയായി പൃഥ്വിരാജിന് സിനിമയ്ക്ക് ആവശ്യമായ  ശാരീരികമായ മാറ്റങ്ങൾ നടത്തേണ്ടതുണ്ട്. അതിനാൽ ഡിസംബർ മുതൽ സിനിമാ സംബന്ധമായ മറ്റു തിരക്കുകളിൽ നിന്നും ഇടവേള എടുക്കാനാണ് നടന്റെ തീരുമാനം.

 ഗോൾഡൻ വിസ സ്വീകരിക്കാനായി ദുബായിലെത്തിയ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം അൾജീരിയയിലാകും ആദ്യ ചിത്രീകരണം എന്ന് അദ്ദേഹം അറിയിച്ചു. അൾജീരിയയിലെ 40 ദിവസത്തെ ഷെഡ്യൂൾ കഴിഞ്ഞതിനുശേഷം ജോർദാനിലും നീണ്ട ഷെഡ്യൂൾ ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ശേഷം ഇന്ത്യയിൽ എത്തി ഷെഡ്യൂൾ പൂർത്തിയാക്കും.

  സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടില്ല: മന്ത്രി വി ശിവൻകുട്ടി

 ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ കോവിഡ് മഹാമാരി മൂലം പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങി പോയിരുന്നു. മലയാളത്തിലെ ജനപ്രിയ നോവൽ ബെന്യാമിന്റെ ആടുജീവിതം പ്രേമേയമാക്കിയാണ് അതേപേരിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

Story Highlights: Prithviraj to take break for Blessy’s ‘Aadujeevitham’.

Related Posts
സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

സിനിമ കാണൽ ഇനി ഇഷ്ടാനുസരണം; പുതിയ സംവിധാനവുമായി പിവിആർ
PVR Screenit

സ്വന്തം സിനിമാ ഷോ സൃഷ്ടിക്കാൻ പിവിആർ ഐനോക്സ് പുതിയ ആപ്പ് പുറത്തിറക്കി. സ്ക്രീനിറ്റ് Read more

  എമ്പുരാൻ വ്യാജ പതിപ്പ്: സൈബർ പൊലീസ് നടപടി ശക്തമാക്കി
ഐഎഫ്എഫ്കെയുടെ ആറാം ദിനം: നിറഞ്ഞ വേദികളും വൈവിധ്യമാർന്ന സിനിമാ പ്രദർശനങ്ങളും
IFFK film festival

ഐഎഫ്എഫ്കെയുടെ ആറാം ദിവസം നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം കണ്ടു. 67 സിനിമകൾ പ്രദർശിപ്പിച്ചു, Read more

സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ; 30 വർഷത്തെ നയം ഉടൻ: ഷാജി എൻ കരുൺ
Cinema policy Kerala

സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ കരുൺ സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ Read more

നടന്മാർക്കെതിരായ പീഡന പരാതികൾ പിൻവലിക്കില്ല; പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് ആലുവ സ്വദേശിനിയായ നടി
actress harassment complaints

ആലുവ സ്വദേശിനിയായ നടി നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി. പ്രത്യേക Read more

ടിക്കറ്റില്ലാതെ പരിപാടി കാണുന്നവരെ കണ്ട് ദിൽജിത്ത് ദോസൻജ് പാട്ട് നിർത്തി
Diljit Dosanjh concert interruption

അഹമ്മദാബാദിൽ നടന്ന സംഗീത പരിപാടിക്കിടെ, സമീപ ഹോട്ടലിൽ നിന്ന് ആളുകൾ ടിക്കറ്റില്ലാതെ കാണുന്നത് Read more

  രാജേഷ് പിള്ള; ജീവിതത്തിനുമപ്പുറമാണു സിനിമയെന്നു ജീവിതം കൊണ്ടു തന്നെ തെളിയിച്ച സംവിധായകൻ
68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച് നടൻ ഇന്ദ്രൻസ്; അഭിനന്ദനവുമായി മന്ത്രി
Indrans 7th class exam

നടൻ ഇന്ദ്രൻസ് 68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ചു. സാക്ഷരതാ Read more

പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങളും സംഗീത-കോമഡി നൈറ്റുകളും
Flowers Kalpathy Utsav Palakkad

പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങള് എത്തുന്നു. സംഗീത നിശയും കോമഡി Read more

വിജയ് രാഷ്ട്രീയത്തിലേക്ക്: വാർത്താ ചാനലും സംസ്ഥാന പര്യടനവും ഒരുങ്ങുന്നു
Vijay political career

തെന്നിന്ത്യൻ നടൻ വിജയ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറുന്നു. തമിഴ് വെട്രി കഴക Read more