Headlines

Cinema

തിയേറ്ററുകളിലെ ആദ്യ ചിത്രമാകാൻ ‘സ്റ്റാർ’; മരയ്ക്കാർ ഉടനെത്തില്ല.

തിയേറ്ററുകളിലെ ആദ്യ ചിത്രമാകാൻ സ്റ്റാർ

ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനായ ചിത്രം ‘സ്റ്റാർ’ തീയേറ്ററുകളിൽ ആദ്യം എത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം തിയേറ്ററുകൾ അടുത്തഘട്ടത്തിൽ തുറക്കുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. തുടർന്നാണ് പൃഥ്വിരാജ് ചിത്രമായ ‘സ്റ്റാർ’ തീയേറ്ററുകളിൽ ആദ്യം എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ ജോജു ജോർജ്, ഷീലു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റാർ’.

 എം ജയചന്ദ്രനും രഞ്ജിത്ത് രാജുമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സുബിൻ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എസ്. അച്യുതം എഡിറ്റിംഗ് നടത്തിയ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു.

Story Highlights: Prithviraj Starring Movie ‘Star’ to be released on Theatres before Marakkar.

More Headlines

ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ
അമൽ നീരദിന്റെ 'ബോഗയ്ൻവില്ല': പുതിയ പോസ്റ്റർ പുറത്തിറങ്ങി, താരനിര ആകർഷകം
മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പുതിയ പരാതി; സെക്സ് മാഫിയ ബന്ധം ആരോപിച്ച് ബന്ധു
വയലാറിന്റെ അമരഗാനം 'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ' അൻപതാം വർഷത്തിലേക്ക്

Related posts