
ലഹരി മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂര് ജില്ലാ ജയിലിലെ തടവുപുള്ളികള് അക്രമാസ്കതരായി.കഴിഞ്ഞ മാസം 30 ആം തീയതി നടന്ന സംഭവം ഇന്നാണ് പുറത്തറിയുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ലഹരി കേസില് റിമാന്ഡിലായി ജയിലെത്തിയ പ്രതികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നിവർ സെല്ലിനുള്ളില് തല ചുമരിലിടിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു.
തുടന്ന് ഇവരെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്സിന്റെ സൈഡ് ഗ്ലാസ് കൈ കൊണ്ട് അടിച്ച് തകര്ക്കുകയായിരുന്നു.
മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നീ പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ആശുപത്രിയില് എത്തിച്ച ശേഷം ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Story highlight : Prisoners become violent for drugs.