രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിന് പ്രാധാന്യം നൽകി. രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കുന്നത് ഭരണഘടനയാണെന്നും അവർ ഊന്നിപ്പറഞ്ഞു. തെരഞ്ഞെടുപ്പുകൾ ഒന്നിപ്പിക്കുന്നത് ഭരണസ്ഥിരത ഉറപ്പാക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. സംയുക്ത പാർലമെന്റ് സമിതിയുടെ പരിഗണനയിലിരിക്കെയാണ് രാഷ്ട്രപതി ഈ ബില്ലിനെ പിന്തുണച്ചത്.
പൊതുക്ഷേമത്തിന് കേന്ദ്ര സർക്കാർ പുതിയ നിർവചനം നൽകിയെന്നും പാർപ്പിടം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെ അവകാശങ്ങളാക്കി മാറ്റിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി പട്ടികജാതി അഭയോദയ പദ്ധതിയിലൂടെ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സൃഷ്ടിക്കുന്നത് പട്ടികജാതി ജനതയുടെ ദാരിദ്ര്യം വേഗത്തിൽ ഇല്ലാതാക്കുന്നുവെന്ന് ദ്രൗപതി മുർമു പറഞ്ഞു. ധനകാര്യ മേഖലയിൽ സർക്കാർ സാങ്കേതികവിദ്യ ഉപയോഗിച്ച രീതി മാതൃകാപരമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഭരണഘടന നിലവിൽ വന്നതിന് ശേഷമുള്ള 75 വർഷങ്ങൾ നമ്മുടെ യുവ റിപ്പബ്ലിക്കിന്റെ സർവതോന്മുഖമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു. സമഗ്രമായ വളർച്ചയാണ് ഈ പുരോഗതിയുടെ അടിത്തറയെന്നും അതുവഴി വികസനത്തിന്റെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചേരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ ഇന്ത്യ വികസനത്തിൽ വ്യക്തമായ ഇടം കണ്ടെത്തിയെന്നും ഇന്ത്യ നേതൃസ്ഥാനത്തേക്ക് കുതിക്കുകയാണെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.
Story Highlights: President Draupadi Murmu endorsed the ‘One Nation One Election’ bill in her Republic Day address, stating it would ensure administrative stability.