സ്ത്രീയെ ക്കുറിച്ചുള്ള നിരവധി പോസ്റ്റുകളാണ് നാം എപ്പോഴും കാണുന്നത്. എന്നാൽ പുരുഷനെ കുറിച്ചുള്ള വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്നതെന്തൊക്കെ, ഭർത്താവിൻ്റെ പരിചരണം കിട്ടുമ്പോഴാണ് ഒരു സ്ത്രീകൂടുതൽ സുന്ദരിയാകുന്നത് തുടങ്ങി പല കാര്യങ്ങൾ നാം കാണാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു പുരുഷൻ സുന്ദരനാകുന്നത് എപ്പോഴാണ് ആരും പങ്കുവയ്ക്കാത്ത ഒരു കാര്യമാണ് ഇവിടെ പങ്കുവച്ചിരിക്കുന്നത്.
വിവാഹത്തിന് മുൻപ് ഞാൻ ഒരു ഡ്രസ് തന്നെ അഞ്ചാറ് ദിവസമൊക്കെ ഇട്ടു നടക്കാറുണ്ടായിരുന്നു. അലക്കാനുള്ള മടിയും, വീട്ടിലായിരിക്കുമ്പോൾ അമ്മയെ ബുദ്ധിമുട്ടിക്കേണ്ടെന്നും കരുതി. എന്നാൽ 8 വർഷത്തോളം പ്രണയിച്ച ശേഷം അവൾ എൻ്റെ ജീവിതത്തിൽ വന്നതു മുതൽ ഞാൻ ഒരു ദിവസം 3 തവണ ഡ്രസ് മാറാൻ തുടങ്ങി. സ്റ്റിഫ് ആൻറ് ഷൈനിട്ട് അലക്കി തേച്ച് മിനുക്കിയ വസ്ത്രങ്ങൾ. അതിട്ടില്ലെങ്കിലോ അവളുടെ ചീത്ത കേൾക്കണം.
പ്രണയിക്കുമ്പോഴുള്ള പോലെയല്ല, ജീവിതത്തിലേക്ക് കടക്കുമ്പോഴെന്ന് പലരും പറയാറുണ്ടെങ്കിലും, അവൾ എൻ്റെവസ്ത്രങ്ങൾഅലക്കുന്നതിലൂടെയും, എനിക്ക് വച്ച് വിളമ്പി തരുന്നതിലൂടെയും അവളിലെ പ്രണയം എന്നിൽ നിറഞ്ഞു കവിയുമ്പോൾ, എൻ്റെ പ്രണയം വെറും നോക്കുകുത്തിയായി മാറി.
പൗർണ്ണമിപോലെ അവൾ നിൽക്കുമ്പോൾ, ഞാനൊന്നുമല്ലല്ലോ എന്ന വേവലാതി നിറഞ്ഞു നിൽക്കുമ്പോഴാണ് അതിന് അറുതി വരുത്തി കൊണ്ട്, അവൾ എൻ്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ തുടങ്ങിയത്. പ്രണയത്തിൻ്റെ ആത്മരതികൾ ഹൃദയത്തിൽ പുതുമ തേടിയിറങ്ങിയ സ്നേഹാനുഭൂതിയായിരുന്നു അത്.
മൂന്നു മാസം ശ്രദ്ധിക്കേണ്ടതിനാൽ, അടുത്തുള്ള കനാലിൽ അലക്കാർ പോവുമ്പോൾ, അവൾ കൂടെ വന്ന് നോക്കിയിരിക്കുകയും, അലക്കുമ്പോഴുള്ള വീഴ്ചകളിൽ തിരുത്തലുകൾ വരുത്തി കൊണ്ടിരിക്കുകയും ചെയ്തു. ഇതുവരെ സ്വന്തം അടിവസ്ത്രം പോലും അലക്കാത്ത ഞാൻ, അവളുടെ അടിവസ്ത്രങ്ങൾ അലക്കുന്നത് കണ്ട് പുച്ഛത്തോടെ നോക്കുന്ന നാട്ടുകാരോട്, തിരിച്ചും ഇരട്ടി പുച്ഛത്തോടെ നോക്കി അവഗണിച്ചു.
രാത്രി ഉറക്കത്തിലേക്ക് കടക്കുമ്പോൾ, നടുവേദനിക്കുന്നു, തടവി താ ചേട്ടായീ എന്ന് പറഞ്ഞ് അവൾ വിഷമിക്കുമ്പോൾ, കമഴ്ന്ന് കിടക്കാൻ പാടില്ലാലോ എന്ന് പറഞ്ഞ് സമാധാനിപ്പിക്കുമ്പോഴും നെഞ്ചിൽ പിടയുന്ന ഒരു വേദന ഉണ്ട്. കാലിൽ മസിൽ കയറി അവൾ കരയുമ്പോൾ, ഉറങ്ങാതെ തടവികൊടുക്കുമ്പോഴും, അവൾ ഞങ്ങൾക്കായി വിരിയിക്കാൻ പോകുന്ന മാലാഖയെ ഓർത്തല്ല, എന്നെ ഞാനാക്കിയ ഹൃദയ പൃഷ്പത്തിനുള്ള പ്രണയോപഹാരമായുമല്ല, അവൾ എന്നെ തിരഞ്ഞുപിടിച്ചതിലുള്ള വിശ്വാസവും, എന്നെ ഏൽപ്പിക്കുന്ന കടമകളുടെ ബന്ധനവുമാണ്…
ഭാര്യ ഗർഭിണിയാകുമ്പോൾ ഒരിക്കലും നമ്മുടെ മിടുക്കായി കാണാതെ, അവൾ നമുക്കു വേണ്ടി ജീവിതത്തിൽ എന്തും സഹിക്കാൻ തയ്യാറെടുക്കുകയാണെന്ന് മനസിലാക്കുക. പ്രണയിക്കുമ്പോൾ അവളുടെ മുടിയിണകൾ സുന്ദരമാകാറുണ്ടെങ്കിലും, ഭക്ഷണത്തിൽ കിട്ടുന്ന മുടിയെ വെറുക്കുന്ന നമ്മൾ, കിട്ടാത്ത മുടിയെ കുറിച്ച് പുകഴ്ത്തിയിട്ടുണ്ടോ?.
ഭക്ഷണം കഴിക്കുമ്പോൾ ഉപ്പ് കൂടിയെന്ന് പറഞ്ഞ് വഴക്കു പറയുമ്പോൾ എപ്പോഴെങ്കിലും, ഇന്നത്തെ ആഹാരം നല്ലതെന്ന് പറഞ്ഞിട്ടുണ്ടോ. അങ്ങനെ പറയണം അതാണ് നാം നൽകുന്ന ഏറ്റവും വലിയ സ്നേഹം. ഭാര്യയെ സ്നേഹിക്കുന്നുവെന്ന് വരുത്തി തീർക്കാൻ മാത്രം സ്നേഹിക്കാതെ, അത് അവളിൽ അനുഭൂതിയുണ്ടാക്കണം. അവളുടെ എല്ലാ കണികളിലും പ്രണയമുണ്ട്. അവൾ നമ്മളിൽ നിറഞ്ഞു നിൽക്കുമ്പോൾ മാത്രമാണ് നമ്മൾ നമ്മളാകുന്നത്.
ഭാര്യ സുന്ദരിയാകുന്നത് ഭർത്താവ് സ്നേഹിക്കുമ്പോഴാണെന്ന് നാം കേൾക്കാറുണ്ട്. എന്നാൽ ഭർത്താവ് സുന്ദരനാകുന്നത്, അവളുടെ വിഷമങ്ങളിൽ അവളുടെ കൂടെയുണ്ടെന്ന് തോന്നുമ്പോൾ മാത്രമാണ്.
പരസ്പരം മനസിലാക്കി സ്നേഹിച്ച് ജീവിക്കുക.
Story Highlights: A viral social media post redefines male beauty by showcasing a man’s transformation during his wife’s pregnancy, emphasizing love and duty.