ഉത്തർപ്രദേശിലെ ഖൊരക്പൂരിൽ അസാധാരണമായൊരു ദാമ്പത്യ കഥ അരങ്ങേറി. മാർച്ച് 25ന് ബബ്ലു എന്നയാൾ തന്റെ ഭാര്യ രാധികയെ, വികാസ് എന്ന കാമുകനു വിവാഹം ചെയ്തു നൽകി. ഏഴും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് വളർത്താൻ ബുദ്ധിമുട്ടായതിനാലാണ് ഈ തീരുമാനമെന്ന് ബബ്ലു അന്ന് പറഞ്ഞിരുന്നു. കൊലപ്പെടുത്തുമെന്ന ഭയത്താലാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് നാലാം ദിവസം, ബബ്ലു രാധികയെ തിരികെ ആവശ്യപ്പെട്ട് വികാസിന്റെ വീട്ടിലെത്തി. കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ ബുദ്ധിമുട്ടാണെന്ന് ബബ്ലു അറിയിച്ചു. രാധികയുമായി സംസാരിച്ച ശേഷം, വികാസും കുടുംബവും അവരെ ബബ്ലുവിനൊപ്പം മടക്കി അയച്ചു.
ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്നും നിർബന്ധിച്ചാണ് വിവാഹം ചെയ്തതെന്നും ബബ്ലു മാധ്യമങ്ങളോട് പറഞ്ഞു. രാധികയ്ക്കൊപ്പം സമാധാനപൂർണ്ണമായ ജീവിതമാണ് ആഗ്രഹമെന്നും അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ബബ്ലു മക്കളെയും രാധികയെയും കൂട്ടി മറ്റൊരിടത്തേക്ക് താമസം മാറി.
ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു. വികാസ് മറ്റൊരിടത്ത് ജോലി തേടി പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവം വലിയ വാർത്തയായി മാറി.
Story Highlights: A man in Uttar Pradesh who arranged his wife’s marriage to her alleged lover brought her back just four days later.