നടൻ പി പി കുഞ്ഞികൃഷ്ണൻ എം മുകേഷ് എം എൽ എയുടെ രാജി ആവശ്യപ്പെട്ടു. ആരോപണം നേരിട്ട സാഹചര്യത്തിൽ രാജിവെക്കുന്നതാണ് നല്ലതെന്നും, കുറ്റമില്ലെന്ന് തെളിഞ്ഞാൽ പദവിയിലേക്ക് തിരിച്ച് വരാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി പ്രതികരിക്കുമ്പോൾ മിതത്വം പാലിക്കണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
അമ്മയിൽ എല്ലാവരും രാജിവെച്ചത് ശരിയായ തീരുമാനമല്ലെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. ആരോപണ വിധേയരെ മാറ്റി നിർത്തുകയായിരുന്നു വേണ്ടതെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്റെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിപിഐഎം പിന്തുണച്ചില്ലെന്ന് നടൻ മുകേഷ് പറഞ്ഞു. ആരോപണത്തിൽ രാഷ്ട്രീയമായ പിന്തുണ ഉണ്ടായില്ലെന്നും, നേതൃത്വത്തെ പരാതി അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ലൈംഗിക അതിക്രമ പരാതി ഉയർന്നസാഹചര്യത്തിൽ നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥാനമൊഴിയാൻ മുകേഷിനോട് സിപിഐഎം ആവശ്യപ്പെട്ടെന്നാണ് വിവരം. സമാന ആരോപണങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർ രാജിവെച്ചില്ലെന്ന വാദമാണ് CPIM സംസ്ഥാന നേതൃത്വത്തിന്. എന്നാൽ, ഇടത് എംഎൽഎയും ആ പതിവ് തുടരണോ എന്ന ചോദ്യം ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കം ശക്തമായി ഉയരുന്നുണ്ട്.
Story Highlights: Actor PP Kunjikrishnan calls for MLA M Mukesh’s resignation amid allegations