
ടോക്കിയോ ഒളിമ്പിക്സിൽ വനിതാ ബോക്സിംഗ് വിഭാഗത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന ഇന്ത്യൻ താരം പൂജാറാണി ക്വാർട്ടറിൽ നിന്ന് പുറത്തായി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എതിരാളിയായ ലോക രണ്ടാം നമ്പർ ചൈനീസ് താരം ലീ ക്യുവാനോട് 5-0 എന്ന സ്കോറിന് കനത്ത തോൽവിയാണ് ഇന്ത്യൻ താരം ഏറ്റുവാങ്ങിയത്.
ബോക്സിങ് പ്രീക്വാർട്ടർ 69 കിലോ വിഭാഗത്തിൽ അൾജീരിയയുടെ ഐചർക് ചിയാബിനെ പരാജയപ്പെടുത്തിയാണ് താരം ക്വാർട്ടറിൽ എത്തിയത്. എന്നാൽ മെഡൽ നേട്ടത്തിലേക്ക് എത്താനായില്ല.
2016 റിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ ജേതാവായ പൂജാറാണി 2018ലെ ലോകചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്നു.
Story Highlights: Pooja Rani fails in Quarter final at Tokyo Olympics