ഇന്ധനം നിറയ്ക്കാൻ പുക സർട്ടിഫിക്കറ്റ്.

Anjana

Pollution certificate delhi
Pollution certificate delhi
Photo credit – the states man

ശൈത്യകാലത്തിന് മുന്നോടിയായി ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ പുതിയ നടപടിയുമായി ഡൽഹി ഗതാഗതവകുപ്പ്.

പെട്രോൾ പമ്പിൽ എത്തുന്ന എല്ലാ വാഹനങ്ങൾക്കും പുകപരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പുതിയ നടപടി.പരിശോധിച്ചില്ലെങ്കിൽ പിഴയും തടവും വിധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതുവഴി ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനങ്ങൾ നിരത്തിൽ ഇറക്കിയാൽ മോട്ടോർവാഹനവകുപ്പ് നിയമത്തിലെ 190(2) വകുപ്പ് പ്രകാരം ആറുമാസം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാം.മൂന്നുമാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള വകുപ്പും ഉണ്ട്.

പുക പരിശോധന നടത്താത്ത വാഹനങ്ങളെ ആദ്യഘട്ടത്തിൽ പിഴ ഈടാക്കുന്നതിന് പകരം അവരെ പുക പരിശോധന നടത്താൻ പ്രേരിപ്പിക്കുകയാണ് എന്നും ഡൽഹി ഗതാഗത വകുപ്പ് അറിയിച്ചു.

Story highlights  : Pollution certificate for fuel filling in Delhi .