
തിരുവനന്തപുരം കരമനയിൽ വഴിയോര കച്ചവടക്കാരിയുടെ മീനുകൾ പോലീസ് വലിച്ചെറിഞ്ഞെന്ന് പരാതി. കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞതായാണ് വയോധിക പരാതിപ്പെട്ടത്. സംഭവത്തിൽ ഫിഷറീസ് മന്ത്രി ആന്റണി രാജുവിന് പരാതി നൽകിയതായി വലിയതുറ സ്വദേശിനി മരിയ പുഷ്പം പറഞ്ഞു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിത്യചിലവിന് മറ്റു മാർഗ്ഗങ്ങളില്ലെന്നും അസുഖ ബാധിതയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും മീൻ തട്ടി എറിഞ്ഞതായി പരാതിക്കാരി പറഞ്ഞു. നാട്ടുകാർ ഇടപെട്ട് നഷ്ടമായ തുക പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.
എന്നാൽ സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ട് നടപടിയെടുക്കാമെന്ന് ഫോർട്ട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിലും സമാനമായ സംഭവം നടന്നിരുന്നു.
Story Highlights: Police violence against fisherwoman in karamana.