**തിരുവനന്തപുരം◾:** കരമനയിൽ കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് കുത്തേറ്റത്. ബൈക്കിൽ വിവരം അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
കഞ്ചാവ് സംഘത്തിലേക്ക് കടന്നുചെന്ന പൊലീസുകാരനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പൊലീസുകാരന്റെ വയറിനും കാലിനും കുത്തേറ്റിട്ടുണ്ട്.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസുകാരൻ ചികിത്സയിലാണ്. കഞ്ചാവ് സംഘത്തെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കൊല്ലം നഗരത്തിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ പൊലീസും സിറ്റി ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതികളിൽ നിന്ന് രണ്ടര ഗ്രാം എംഡിഎംഎ, ആറ് സിറിഞ്ചുകൾ, എംഡിഎംഎ പാക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കവറുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും പിടികൂടി. യോദ്ധാവ് ആപ്പ് വഴിയാണ് വിവരം ലഭിച്ചത്.
Story Highlights: A police officer was stabbed while attempting to apprehend a group involved in cannabis-related activities in Thiruvananthapuram.