
സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പോലീസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഫാനിന്റെ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ് തീപിടുത്തം നടന്നതെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സെക്രട്ടറിയേറ്റിൽ തീപിടുത്തം നടന്ന് നാളെ ഒരു വർഷം തികയുകയാണ്. തീപിടിത്തത്തിലെ അട്ടിമറി സാധ്യതകൾ തള്ളി പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഓഫിസ് ഉദ്യോഗസ്ഥരുടെയടക്കം മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചെങ്കിലും സ്ഥലത്തിലായിരുന്നു എന്നാണ് കണ്ടെത്തിയത്. സ്വർണക്കടത്ത് കേസിൽ അന്വേഷണം നടക്കവേ സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തം അട്ടിമറിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Story Highlights: Police report about Kerala Secretariat fire accident.