ഷിരൂര്‍ മണ്ണിടിച്ചില്‍: അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു

Anjana

Shirur landslide cyber attack case

കോഴിക്കോട് സിറ്റി പൊലീസ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്തു. അര്‍ജുന്റെ അമ്മയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം അര്‍ജുന്റെ കുടുംബം മന്ത്രി പി എ മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞതിന് പിന്നാലെയാണ് ഈ നടപടിയുണ്ടായത്.

അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനായി സൈന്യം ഇറങ്ങിയ ദിവസം അമ്മ ഷീല നടത്തിയ വൈകാരിക പ്രതികരണത്തിന്റെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഈ സംഭവത്തില്‍ യുവജന കമ്മീഷനും കേസെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി എടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവികള്‍ക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് സൈബര്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ വീഡിയോകള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.