പശ്ചിമ ബംഗാൾ നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു

Anjana

Ranjith sexual misconduct case

പശ്ചിമ ബംഗാൾ സ്വദേശിയായ നടിയുടെ പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. ഐപിസി 354 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചി സിറ്റി കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. ലൈംഗിക താൽപര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ചാണ് അതിക്രമം നടന്നതെന്ന് നടി ആരോപിക്കുന്നു. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയതെന്ന് ബംഗാളി നടി വ്യക്തമാക്കി. ദുരനുഭവം വിശദമായി വിവരിച്ചുകൊണ്ടായിരുന്നു നടിയുടെ പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പൊലീസ് ആദ്യം കേസെടുക്കുന്നത് രഞ്ജിത്തിനെതിരെയാണ്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലേക്കെത്തുന്ന ആദ്യ കേസും ഇതാണ്. നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.

Story Highlights: Police register case against director Ranjith following complaint by Bengali actress alleging sexual misconduct

Leave a Comment