ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് റെയ്ഡ്; കോടതി ഉത്തരവിനെ തുടർന്ന് നടപടി

Anjana

Isha Foundation police raid

കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരിൽ സ്ഥിതി ചെയ്യുന്ന സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് റെയ്ഡ് നടന്നു. മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് തമിഴ്‌നാട് പൊലീസിന്റെ നടപടി. അഡീഷണൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ 150 ഉദ്യോഗസ്ഥരും മൂന്ന് ഡിഎസ്പിമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

കോയമ്പത്തൂർ സ്വദേശിയായ മുൻ പ്രൊഫസർ ഡോ. എസ് കാമരാജ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്. പെൺമക്കൾ യോഗ സെന്ററിൽ കുടുംബം ഉപേക്ഷിച്ച് ജീവിക്കുന്നുവെന്ന പരാതിയിലാണ് നടപടി. കോയമ്പത്തൂർ റൂറൽ പൊലീസിനോട് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ഫൗണ്ടേഷനിൽ ചേരുന്നതിന് മുമ്പുള്ള പെൺമക്കളുടെ പ്രൊഫഷണൽ നേട്ടങ്ങൾ വിശദീകരിച്ചായിരുന്നു പിതാവിന്റെ ഹർജി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെൺമക്കൾ ഇഷാ ഫൗണ്ടേഷനിൽ തടവിലാക്കപ്പെട്ടെന്നും, സംഘടന ആളുകളെ ബ്രെയിൻവാഷ് ചെയ്തു സന്യാസിമാരാക്കി കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. സ്വന്തം മകൾ വിവാഹിതയായി ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നത് എന്തിനാണെന്ന് ജഗ്ഗി വാസുദേവിനോട് കോടതി ചോദിച്ചു. അച്ഛനമ്മമാരെ ഉപേക്ഷിച്ച് എന്ത് ആത്മീയത എന്നാണ് യുവതികളോട് കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു.

Story Highlights: Police raid Jaggi Vasudev’s Isha Foundation following court order on criminal cases

Leave a Comment