തിരുവനന്തപുരം നെടുമങ്ങാട്ടിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ടുപേർ കസ്റ്റഡിയിൽ

Anjana

Police attack Nedumangad Thiruvananthapuram

തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നേരെ ഗുണ്ടാ ആക്രമണം നടന്നു. രണ്ട് എസ്ഐമാർക്കും ഒരു സിപിഒയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി. കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

അനീഷിൻ്റെ സഹോദരിയുടെ മകന്റെ ബർത്ത്ഡേ പാർട്ടിക്കിടെയാണ് സംഭവം നടന്നത്. ഗുണ്ടകളെ പങ്കെടുപ്പിച്ച് നടത്തിയ പാർട്ടി തടയാൻ എത്തിയ ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. തിരുവനന്തപുരം ജില്ലയ്ക്കകത്തുള്ള നിരവധി ഗുണ്ടകളെ ഉൾപ്പെടുത്തിയാണ് ബർത്തഡേ പാർട്ടി നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടി നടത്തരുതെന്ന് നേരത്തെ അനീഷിന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് നിരസിച്ചുകൊണ്ടായിരുന്നു പാർട്ടി നടത്തിയത്. പൊലീസ് എത്തുമ്പോൾ 20ഓളം ഗുണ്ടകൾ സ്ഥലത്തുണ്ടായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അനീഷ് ഉൾപ്പെടെ എട്ടുപേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: Goons led by notorious criminal Stamper Aneesh attacked police officers in Nedumangad, Thiruvananthapuram during a birthday party.

Leave a Comment